കെപിസിസിയുടെ നേതൃത്വത്തിലേക്ക് ഷാഫി പറമ്പിൽ എത്തും മുമ്പ് വിശ്വസ്തനെ പോലീസ് പൊക്കി: പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ കളി..? അറസ്റ്റിന് പിന്നാലെ, ഷാഫിയ്ക്ക് നേരെ ഒളിയമ്പുകൾ...

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി നേതൃത്വത്തിൽ നിർണായക അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന സൂചനകൾ ശക്തമായതോടെ, പാർട്ടി നേതൃത്വത്തിൽ മാറ്റം ഉണ്ടാകുമോ എന്ന ചർച്ചകൾ സജീവമാണ്. ഈ സാഹചര്യത്തിലാണ് വടകര എംപി ഷാഫി പറമ്പിലിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾ പാർട്ടിക്കുള്ളിൽ ശക്തമാകുന്നത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് ഷാഫി പറമ്പിലിനോട് അടുത്ത ബന്ധമുള്ള നേതാവായി കണക്കാക്കപ്പെടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. ഇതോടെ കെപിസിസിയുടെ നേതൃത്വത്തിലേക്ക് ഷാഫി പറമ്പിൽ എത്തുമോ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
നവംബറില്‍ രൂപീകരിച്ച 17 അംഗ എഐസിസി കോര്‍ കമ്മിറ്റി ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി വരികയാണ്. ഷാഫി പദവിയില്‍ എത്തുമെന്ന് വ്യക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തിലും പ്രതീക്ഷയിലായി. ഇതിനിടെയാണ് അറസ്റ്റുണ്ടാകുന്നത്.
വടകര എംപിയാണ് ഷാഫി. പാലക്കാട് മത്സരിക്കണമെന്ന് ഷാഫിക്കും ആഗ്രഹമുണ്ട്. നിയമസഭയില്‍ ഷാഫി മത്സരിക്കാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് കെപിസിസിയിലെ സ്ഥാനം ഷാഫിക്ക് ഓഫര്‍ ചെയ്തത്. ഇതിനിടെയാണ് വിശ്വസ്തനെ പോലീസ് പൊക്കുന്നത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ കളിയുണ്ടെന്ന് കരുതുന്നവരുമുണ്ട്. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ ഷാഫിയ്ക്ക് നേരെ ഒളിയമ്പുകൾ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























