Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും പ്രതിരോധത്തിന് പ്രധാനം; ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക; മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം; വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

05 JUNE 2022 08:27 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് സാമ്പിള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. രണ്ട് കുട്ടികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. മിക്കവാറും പേരില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറും. പക്ഷെ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
·ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
·മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
·കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
·ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
·തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
·പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
·കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
·ഇവ കൈകാര്യം ചെയ്തതിന് ശേഷം സോപ്പുപയോഗിച്ച് കൈയ്യും പാത്രവും കഴുകുക.
·പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
·ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (10 minutes ago)

ആക്രമണത്തിന് പിന്നിൽ  (20 minutes ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (36 minutes ago)

ശബരിമലയിൽ വന്‍ വീഴ്ച  (44 minutes ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (58 minutes ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (1 hour ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (11 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (13 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (13 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (14 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (14 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (14 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (14 hours ago)

Malayali Vartha Recommends