Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

16 APRIL 2026 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

അമേരിക്കയുടെ തന്ത്രങ്ങളെല്ലാം തിരിച്ചടിയായി. ഹോര്‍മുസ് ഉപരോധിച്ച് ഇറാനെ വീഴ്ത്താമെന്നാണ് കരുതിയത്. അത് ലോക രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയാലാക്കുമെന്നാണ് സൂചന. ഇതോടെ അമേരിക്ക - ഇറാൻ അടുത്ത ഘട്ട ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ഇസ്ലാമാബാദിൽ ആയിരിക്കും ചർച്ച എന്നാണ് റിപ്പോർട്ട്. അതിനിടെ ഗൾഫ് മേഖലയിൽ നിന്ന് മഞ്ഞുരുക്കത്തിന്റെ സൂചനകൾ വരുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്‍റുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ സംസാരിച്ചു. ഷെയ്ഖ് മൻസൂർ ബിൻ സായിദ് - എം ബി ഗലിബാഫ് ചർച്ച സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണെന്നാണ് റിപ്പോർട്ട്. യുഎഇ നിരന്തരം നേരിട്ട ആക്രമണങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ആദ്യ ഉന്നതതല ചർച്ചയാണിത്.

നിലവിലെ വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഔദ്യോഗികമായി ഒരു കരാറിൽ എത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് അവർ അറിയിച്ചു. അതേസമയം യുദ്ധത്തിൽ അമേരിക്ക ഔദ്യോഗികമായി വെടിനിർത്തൽ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. വെടിനിർത്തൽ നീട്ടാൻ വാഷിംഗ്ടൺ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ലീവിറ്റ്, അടുത്ത ഘട്ട ചർച്ചകളും പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ തന്നെ നടക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു.

സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്കിനെ അമേരിക്ക വാനോളം പുകഴ്ത്തി. ചർച്ചകളിലെ ഏക മധ്യസ്ഥൻ പാകിസ്ഥാനാണെന്നും അവരുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും ലീവിറ്റ് പറഞ്ഞു. അതിനിടെ പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ടെഹ്‌റാനിലെത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്ക് ആതിഥ്യമരുളുന്ന പാകിസ്ഥാനോട് അരഗ്ചി നന്ദി അറിയിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ - പാക് ബന്ധം ശക്തമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ കരാറിൽ എത്തിയില്ലെങ്കിലും പാകിസ്ഥാൻ വഴി അമേരിക്കയും ഇറാനും നിരന്തരം സന്ദേശങ്ങൾ പരസ്പരം കൈമാറുന്നുണ്ട്. അണിയറയിൽ സജീവമായ ഈ ചർച്ചകൾ യുദ്ധവിരാമത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. വരും ദിവസങ്ങളിലെ നീക്കങ്ങൾ മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ നിർണായകമാകും.

ഇറാന് മുന്നിൽ ഓഫറുമായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്. ആണവ പദ്ധതി ഉപേക്ഷിച്ചാൽ വൻ നേട്ടങ്ങൾ ഇറാൻ ജനതയെ കാത്തിരിക്കുന്നുവെന്നാണ് പ്രതികരണം. പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘർഷം പൂർണമായി അവസാനിപ്പിക്കാമെന്നും ജെഡി വാൻസ് പ്രതികരിച്ചു. അതിനിടെ ഇറാനുമായി വീണ്ടും സമാധാന ചർച്ചയ്ക്ക് അമേരിക്ക തീരുമാനിച്ചു. ഈ ആഴ്ച ചർച്ച പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്ക - ഇറാൻ സംഘങ്ങൾ വീണ്ടും പാകിസ്ഥാനിലെത്തും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ അവിശ്വാസം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും ചർച്ചകൾ ശരിയായ ദിശയിലാണെന്ന് ജെഡി വാൻസ് പറഞ്ഞു.

അതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം ഇസ്രയേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള നയതന്ത്ര ചർച്ച വാഷിങ്ടണിൽ നടന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിലാണ് ഇസ്രയേൽ - ലെബനൻ അംബാസഡർമാർ കൂടിക്കാഴ്ച നടത്തിയത്. തുടർ ചർച്ചകൾക്ക് ധാരണ ആയിട്ടുണ്ട്. ഒരു വശത്ത് ചർച്ചകൾ നടക്കുമ്പോഴും ദക്ഷിണ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹിസ്ബുള്ളയുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ല എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.

അതിനിടെ ഹോർമുസിലെ ഉപരോധം ന്യായീകരിച്ച് ട്രംപ് രംഗത്തെത്തി. ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളെയും സഹായിക്കാനാണ് ശ്രമമെന്ന് നരേന്ദ്ര മോദിയോട് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വരും ദിവസങ്ങളിൽ പ്രധാന ധാരണകൾ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഊർജ്ജ രംഗത്തുൾപ്പെടെ സുപ്രധാന ഉടമ്പടികൾ ഉണ്ടാകും.

അതേസമയം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിൽ വലിയ വിള്ളൽ. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാൻ മെലോണി തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. മെലോണിക്ക് ധൈര്യമുണ്ടെന്നാണ് താൻ കരുതിയതെന്നും അത് തെറ്റായിരുന്നുവെന്നും ഞെട്ടിപ്പോയെന്നും ഇറ്റാലിയൻ പത്രമായ 'കൊറിയർ ഡെല്ല സെറ'യ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ പുതുക്കേണ്ടതില്ലെന്ന ഇറ്റലിയുടെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. നേരത്തെ ട്രംപിനെ നൊബേൽ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം പങ്കുവച്ചിരുന്ന മെലോണി, ഇപ്പോൾ അമേരിക്കയുമായുള്ള ബന്ധത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്.

ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീണത്. മാർപ്പാപ്പക്കെതിരായ ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് മെലോണി വ്യക്തമാക്കി. ട്രംപിന്റെ വാക്കുകൾ അസ്വീകാര്യമാണെന്നും പോപ്പ് സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതും എല്ലാത്തരം യുദ്ധങ്ങളെയും അപലപിക്കുന്നതും സാധാരണമാണെന്നും മെലോണി പറഞ്ഞു. ഇതിന് മറുപടിയായി മെലോണി അസ്വീകാര്യയായ നേതാവാണെന്ന് ട്രംപ് തിരിച്ചടിച്ചു. സഖ്യകക്ഷികൾക്കിടയിൽ വിയോജിപ്പുകൾ തുറന്നു പറയുന്നതിൽ തെറ്റില്ലെന്നായിരുന്നു തുടർന്ന് മെലോണിയുടെ പ്രതികരണം. യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും പോപ്പിനെതിരായ ട്രംപിന്‍റെ ഭീഷണിയെ അപലപിച്ചു.

ഇറ്റലിക്കുള്ളിൽ മെലോണി നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളും ഈ നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അടുത്തിടെ നടന്ന ഹിതപരിശോധനയിൽ സർക്കാരിനെ വോട്ടർമാർ തള്ളിയിരുന്നു. കൂടാതെ ഇറാൻ യുദ്ധം മൂലമുള്ള ഇന്ധനവില വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും ഇറ്റാലിയൻ ജനതയ്ക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന്റെ തീവ്ര നിലപാടുകളിൽ നിന്ന് അകലം പാലിക്കാനാണ് മെലോണി ശ്രമിക്കുന്നത്.

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്കയ്ക്ക് ഒപ്പം ചേരില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ. ഇറാനിലെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പൽ ഗതാഗതവും തടയാനാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് നിർദേശം നൽകിയത്. മറ്റു രാജ്യങ്ങളും ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് ഒപ്പം ചേരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ യുഎസിനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാത നയതന്ത്ര ചർച്ചകളിലൂടെ തുറന്നുകൊടുക്കുകയാണ് വേണ്ടതെന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും നിലപാടെടുത്തു.

ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയ ശേഷം ഇറാൻ ഹോർമുസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എത്ര സമ്മർദ്ദമുണ്ടായാലും യുദ്ധത്തിന്റെ ഭാഗമാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ ആകാശ പരിധി ഉപയോഗിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കാത്തതിനെ തുടർന്ന് യൂറോപ്പിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ അംഗരാജ്യങ്ങൾ സഹകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ വ്യക്തമാക്കിയെങ്കിലും, വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ സഹായം നൽകൂ എന്ന നിലപാടിലാണ് ഭൂരിഭാഗം രാജ്യങ്ങളും. 32 അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടായാൽ മാത്രമേ നാറ്റോയ്ക്ക് നേരിട്ട് ഈ ദൗത്യത്തിൽ പങ്കുചേരാനാകൂ. നിലവിൽ യുഎസിന്റെ കടന്നാക്രമണ നയങ്ങളോട് സഹകരിക്കാൻ ജർമ്മനിയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ തയ്യാറായിട്ടില്ല.

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബ്രിട്ടനുമായി ചേർന്ന് ഒരു ബഹുരാഷ്ട്ര ദൗത്യത്തിന് രൂപം നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇത് യുദ്ധവുമായി ബന്ധമില്ലാത്ത ദൗത്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് നയതന്ത്രത്തിന് മുൻഗണന നൽകണമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സേന രൂപീകരിക്കുന്നത് സങ്കീർണ്ണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ജൂലൈയിൽ അങ്കാറയിൽ നടക്കുന്ന ഉച്ചകോടിയിൽ ട്രംപുമായുള്ള ബന്ധം പുനഃക്രമീകരിക്കാൻ നാറ്റോ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോർമുസ് ഉപരോധവുമായി മുന്നോട്ട് പോകുമെന്ന ട്രംപിന്റെ പിടിവാശിയും സഖ്യകക്ഷികളുടെ എതിർപ്പും ലോക സാമ്പത്തിക മേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചത് ചർച്ചകൾ വഴിമുട്ടാൻ കാരണമായതായി ഇറാൻ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയാകാതെ ജെഡി വാൻസും സംഘവും മടങ്ങിയതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചിയുടെ ആരോപണം. നെതന്യാഹുവിന്റെ ഇടപെടലോടെ അമേരിക്കയുടെ ശ്രദ്ധ ഇസ്രയേൽ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലായി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചയിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.

ഇസ്ലാമാബാദിലെ ചർച്ചകളിൽ ഇറാൻ തികഞ്ഞ ആത്മാർത്ഥതയോടെയാണ് പങ്കെടുത്തതെന്ന് അരഗ്ചി പറഞ്ഞു. എന്നാൽ ചർച്ചകൾക്ക് ശേഷം വാൻസ് നടത്തിയ പത്രസമ്മേളനം അനാവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ താല്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി. അതേസമയം, നെതന്യാഹു വാൻസിനെ വിളിച്ചെന്ന ആരോപണത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്ക്കാലിക വെടിനിർത്തൽ അവസാനിക്കാൻ ഇനി ഒമ്പത് ദിവസം മാത്രമേയുള്ളൂ. ഇസ്ലാമാബാദിൽ അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും നിർത്തലാക്കണമെന്നും നിലവിലുള്ള യുറേനിയം ശേഖരം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇത് അമേരിക്കയുടെ അവസാനത്തെയും മികച്ചതുമായ വാഗ്ദാനമാണെന്ന് വാൻസ് വ്യക്തമാക്കിയെങ്കിലും ഇറാൻ അത് നിരസിക്കുകയായിരുന്നു.

ചർച്ചകൾ പരാജയപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ് ബാരലിന് 119 ഡോളറിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില, നയതന്ത്ര ചർച്ചകളെത്തുടർന്ന് 95 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങളോടെ വില വീണ്ടും 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്നാണ് സൂചന. നിലവിലെ പ്രതിസന്ധി അമേരിക്കയുടെ സഖ്യരാജ്യങ്ങൾക്കിടയിലും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഇറാന് എതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയോ ഭൂമിയോ വിട്ടുനൽകില്ലെന്ന് സ്പെയിനും ഇറ്റലിയും പരസ്യമായി പ്രഖ്യാപിച്ചു. ഇറാന്റെ കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത നിലപാടുകളോട് സഹകരിക്കാൻ പല നാറ്റോ രാജ്യങ്ങളും തയ്യാറാകുന്നില്ല.

റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്നാണ് അറിയിച്ചത്. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.

നിലവിൽ കടലിലുള്ള കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഇത്തരമൊരു താൽക്കാലിക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. ഇത് ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയാനും വില കൂടാനും കാരണമായി. എണ്ണവില ബാരലിനു 100 ഡോളറിനു മുകളിൽ പോയി. വിപണി സുസ്ഥിരമാക്കാനാണ് ഇളവുകൾ നൽകിയതെന്നായിരുന്നു ട്രംപിന്‍റ വാദം.

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം. ഇറാനുമായി സമാധാന ചർച്ച രണ്ട് ദിവസത്തിനകം വീണ്ടും തുടങ്ങുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ സംഘം ഇറാനിലെത്തുന്നതോടെ പ്രതീക്ഷകളും വർധിക്കുകയാണ്. അമേരിക്ക - ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന വലിയ വിശ്വാസത്തോടെയാണ് പാകിസ്ഥാൻ നയതന്ത്ര സംഘം ഇന്ന് ഇറാനിലെത്തുന്നത്. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കുന്നതിനും സമാധാന സാധ്യതകൾ ആരായുന്നതിനുമായാണ് പാക് സംഘത്തിന്റെ സന്ദർശനം. ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ച പരാജയപ്പെട്ടെങ്കിലും രണ്ടാം ഘട്ട ചർച്ച തുടങ്ങാനായാൽ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് പ്രതീക്ഷ. വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായി എത്രയും വേഗം നിർണ്ണായക ചർച്ചകൾ തുടങ്ങണമെന്ന നിർദ്ദേശമാകും പാകിസ്ഥാൻ നയതന്ത്ര സംഘം ഇറാന് കൈമാറുക. അയൽരാജ്യം എന്ന നിലയിൽ ഇറാനുമായി അടുത്ത ബന്ധമുള്ള പാകിസ്ഥാൻ, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥന്റെ റോളിലാണ് ഇടപെടുന്നത്.

ഇറാനു മേലുള്ള നാവിക ഉപരോധം തുടരുന്നതിനിടെയാണ് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നത്. ​അമേരിക്കയിൽ നിന്നുള്ള പുതിയ പ്രസ്താവനകൾ ചർച്ചയ്ക്കുള്ള സാധ്യതകളെ സജീവമാക്കുകയാണ്. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാന് മുന്നിൽ തുറക്കാൻ പോകുന്നത് വലിയ അവസരങ്ങളാണെന്ന് വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കുള്ള സാധ്യതകളിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. ഈ വാരാന്ത്യത്തിനുള്ളിൽ ചർച്ചയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉരോധം തുടരുന്നത് കല്ലുകടിയാണ്. ഇത് സംഘർഷത്തിലേക്ക് ഇതുവരെയും നീങ്ങാത്തത് ശുഭസൂചനയാണ്. യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതിയിൽ പിന്നോട്ടു പോകാനും ഇറാൻ തയാറാകുമോയെന്നത് പ്രധാനം. അങ്ങനെയെങ്കിൽ ഉപരോധങ്ങൾ നീക്കി അമേരിക്കയും വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends