സങ്കടക്കാഴ്ചയായി... മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കണ്ണീരടക്കാനാവാതെ... മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി മരിച്ചു. കഴിഞ്ഞ ഇരുപത്തിയേഴിനായിരുന്നു അപകടം സംഭവിച്ചത്. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് മരിച്ചത്.
എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരിച്ചിരുന്നു. മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
മെയ് പത്തിന് ആയിരുന്നു കല്യാണം നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. തുളസിയുടെ സംസ്‌കാരം വ്യാഴാഴ്ച 3.30-ന്. മക്കൾ: അഭിഷേക്, അഭിരാമി. മരുമകൾ: അനില.
"
https://www.facebook.com/Malayalivartha

























