തന്നെ വഴക്കുപറഞ്ഞ അമ്മയ്ക്ക് മറുപണി കൊടുത്ത് കുട്ടി; പിണങ്ങിയ അതിഥിത്തൊഴിലാളികളുടെ മകളായ പതിമൂന്നുകാരി ഒളിച്ചത് ഏലത്തോട്ടത്തില്‍

തന്നെ വഴക്കുപറഞ്ഞ അമ്മയ്ക്ക് മറുപണി കൊടുത്ത് കുട്ടിയുടെ പ്രതികാരം. വഴക്കുപറഞ്ഞതില്‍ പിണങ്ങി, അതിഥിത്തൊഴിലാളികളുടെ മകളായ പതിമൂന്നുകാരി ഏലത്തോട്ടത്തില്‍ ഒളിക്കുകയുണ്ടായി. എന്നാൽ കുട്ടിയെത്തേടി പൊലീസ് നെട്ടോട്ടമോടിയത് 12 മണിക്കൂര്‍. ഒടുവില്‍ ശനിയാഴ്ച രാവിലെ കുട്ടി വീട്ടില്‍ മടങ്ങിയെത്തി.ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ജാര്‍ഖണ്ഡ് സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്. തോട്ടത്തിലെ ജോലികഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ, പറഞ്ഞേല്‍പ്പിച്ച ജോലി ചെയ്യാതിരുന്നതിന് കുട്ടിയെ വഴക്കുപറയുകയുണ്ടായി.
അതോടൊപ്പം തന്നെ ഇതില്‍ പിണങ്ങിയാണ് കുട്ടി ഏലത്തോട്ടത്തില്‍ ഒളിച്ചത്. പെണ്‍കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ ഉടുമ്ബന്‍ചോല സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രാത്രി പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.കുട്ടിക്ക് വൈദ്യപരിശോധന നടത്തി. കൗണ്‍സിലിങ് നല്‍കിയശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
https://www.facebook.com/Malayalivartha























