കോവളത്തെ തട്ടുകടകളില്‍ ആയുധങ്ങളും കള്ളപ്പണവും...! തീവ്രവാദ സംഘടനകള്‍ക്കായി ആയുധങ്ങളും പണവും സൂക്ഷിക്കാനും കടത്താനുമുള്ള ഇടത്താവളങ്ങളായി തീരദേശ തട്ടുകടകള്‍, എല്ലാം ഐ.ബി നിരീക്ഷണത്തിൽ...!

തീവ്രവാദ സംഘടനകള്‍ക്കായി ആയുധങ്ങളും പണവും സൂക്ഷിക്കാനും കടത്താനുമുള്ള ഇടത്താവളങ്ങളായി തീരദേശ തട്ടുകടകള്‍ മാറുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. ഇവയിപ്പോള്‍ ഐ.ബി യുടെ നിരീക്ഷണത്തിലാണ്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മംഗളുരുവില്‍ നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രികാലങ്ങളില്‍ ആഡംബര വാഹനങ്ങള്‍ വന്നു പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ കുറച്ചധിക സമയം തട്ടുകടകളില്‍ നിറുത്തിയിടുന്നതായും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് ആുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇയെന്നാണ് ഐ.ബി.യുടെ കണ്ടെത്തല്‍.
തീരപ്രദേശങ്ങളിലെ ആള്‍വാസം കുറഞ്ഞ സ്ഥലങ്ങളിലും സാധാരണ ആളുകള്‍ ഇറങ്ങാത്ത സ്ഥലങ്ങളിലും അടുത്തകാലത്തായി തട്ടുകടകള്‍ ധാരാളമായി തുറക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആളുകള്‍ എത്താത്തതു കൊണ്ടു തന്നെ ഇവടങ്ങളില്‍ കച്ചവടവും കമ്മിയാണ്. കച്ചവടമല്ല മറ്റു രാജ്യദ്രോഹ നടപടികളാണ് ഇിവിടെ നടക്കുന്നത്.
ഇവ ആയുധവും പണവും കടത്തുന്നവരെ സഹായിക്കാനുള്ള സംവിധാനമാണെന്നു നിരീക്ഷിക്കുന്നു. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടുകളാണെന്നും സംശയിക്കുന്നുണ്ട്.
കോവിഡ് മഹാമാരി വ്യാപിച്ച കാലത്ത് രോഗികളെ സഹായിക്കാനെന്ന രീതിയില്‍ ചില ട്രവലറുകള്‍ ആംബുലന്‍സുകളാക്കി സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ പിന്നിലും ആയുധവും പണവും കടത്താനുള്ള തന്ത്രമായിരുന്നു എന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്ില്‍ നടത്തിയ അനേഷണത്തിലാണ് തീരദേശങ്ങളിലെ തട്ടുകടകളും ബലത്ത കണ്ണികളാണെത്.
https://www.facebook.com/Malayalivartha























