തൃക്കാക്കര തുലച്ചത് മന്ത്രി പി.രാജീവ്...! തൃക്കാരയിലെ വലിയ തോല്‍വിക്ക് കാരണം മന്ത്രിയുടെ പിടിവാശിയും എടുത്തചാട്ടവും, വിമര്‍ശനവുമായി നേതാക്കള്‍...

സ്ഥാനാര്‍ഥി നിര്‍ണയക്കാര്യത്തില്‍ മന്ത്രിയും സംസ്ഥാന സെക്രറിയറ്റ് അംഗവുമായ പി.രാജീവന്റെ പിടിവാശിയും എടുത്തചാട്ടവുമാണ് തൃക്കാരയിലെ വലിയ തോല്‍വിക്കു കാരണമായതെന്ന ആക്ഷേപം ശക്തമായി. മണ്ഡലത്തിലുണ്ടെന്നു പറയുന്ന 40 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ചാണ് ജോ യെ സ്ഥാനാര്‍ഥിയാക്കിയത്.
സഭതര്‍ക്കം പോലുള്ളു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുഴുവന്‍ ക്രിസ്ത്യന്‍ വോട്ടുകളും ജോ യ്ക്ക് കിട്ടാനിയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥിതഗതികള്‍ മാറുമെന്നായിരുന്നു രാജീവന്റെ മറുപടി. ജാതിമത സമവാക്യങ്ങള്‍ എല്ലാം മാറ്റിവച്ച് തക്കാക്കരയില്‍ ഒരു രാഷ്ട്രീയ പോരാട്ടമാണ് നടക്കേണ്ടതെന്ന വാദവും ചിലര്‍ ഉന്നയിച്ചിരുന്നു.
സര്‍ക്കാരിന്റെ വികസന അജണ്ടയ്ക്ക് പ്രചരണത്തില്‍ മുന്‍തൂക്കം നല്‍കണമെന്നും വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുകല്‍ സ്വീകരിക്കണമെന്നു മായിരുന്നു അവര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇവയെല്ലാം തല്‍ക്കാലം റിസ്‌കാണെന്നായിരുന്നു രാജീവന്റെ മറുപടി. ഇപ്പോള്‍ നിയമസഭയില്‍ ഇടതു പക്ഷത്തിന്റെ അംഗ സംഖ്യ നൂറായി തികയ്ക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനാല്‍ ഇത്തരം നീക്കു പോക്കുകള്‍ തൃക്കാക്കരയില്‍ ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു എന്നായിരുന്നു രാജീവിന്റെ സമാധാനം. ഈ വിധത്തില്‍ ജോയ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടെ എണ്ണവും അദ്ദേഹം കൃത്യമായി സംശയാലുക്കളെ ബോധ്യപ്പെടുത്തി. രാജീവന്റെ കണക്കില്‍ എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ ജോയക്ക് ഭൂരപക്ഷം കിട്ടുമെന്നും പറഞ്ഞിരുന്നു.
ഒടുവില്‍ രാജീവന്റെ യുക്തിക്കുമുന്നില്‍ വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനേയും ഈ,പി.ജയരാജനേയും പോലുള്ളു മുതിര്‍ന്ന നേതാക്കള്‍ പോലും. അങ്ങനെയാണ് ജോ സ്ഥാനാര്‍ഥിയാകുന്നത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളും മൃദു സമീപനത്തിലൂടെ എസ്.ഡി.പിയുടെ ഇരുപതു ശതമാനം വോട്ടുകളും ഇടതുപക്ഷ വോട്ടുകളും ചേരുമ്പോള്‍ രാജീവ് മുന്നോട്ടുവച്ച കണക്കുകള്‍ യുക്ത ഭദ്രമായിരുന്നു.
മറുചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പഴുതില്ലാത്തവയായിരുന്നു ആ കണക്കുകള്‍. എന്നാല്‍ നമ്മുടെ മുന്നണികളിലെ ബുദ്ധിരാക്ഷസന്മാരേയും സ്ഥതിവിവര കണക്കു വീരന്മാരേയും തറപറ്റിക്കുകയായിരുന്നു മറ്റു കാര്യങ്ങളിലൂന്നി വോട്ടു ചെയ്യാന്‍ തീരുമാനിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍. ഇപ്പോള്‍ രംഗം ശാന്തമാണെങ്കിലും വരും നാളുകളില്‍ പാര്‍ട്ടിയില്‍ ഉയരുന്ന ചില കടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും മന്ത്രി രാജീവിന്. വിശേഷിച്ച് തെരഞ്ഞെടുപ്പുവിജയം കേരളത്തിന്റെ രാഷ്ട്രീയദിശാബോധത്തിന്റെ വ്യക്തമായ സൂചനയായിരിക്കെ.
സി.പി.എമ്മിന്റെ സമുന്നനേതാക്കള്‍ കൂട്ടത്തോടെയെത്തി തമ്പടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു എന്നവാദവും തൃക്കാക്കര തോല്‍വിയുമായി ബന്ധപ്പട്ട് ഉയരുന്നുണ്ട്. ഇത് മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും ശിഥിലമാക്കിയിരുന്നു.
ഉന്നത നേതാക്കളുടെ ഇടപെടലുകള്‍ പരിധി ലംഘിക്കുന്നതായിരുന്നു എന്നും ആക്ഷേപമുണ്ട്. മന്ത്രിമാരും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളും നേരിട്ടു വിളിച്ചുകൂട്ടി പ്രാദേശിക വിവരങ്ങള്‍ തേടുന്ന ഒട്ടേറേ യോഗങ്ങള്‍ മണ്ഡലത്തില്‍ നടന്നിരുന്നു. ഇത്തരം യോഗങ്ങളില്‍ വോട്ടു സംബന്ധിച്ച കൃത്യമായ കണക്കുകളാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രാദേശിക നേതാക്കളെ സമ്മര്‍ദത്തിലാക്കി. അവരുടെ പ്രവര്‍ത്തങ്ങളുടെ ചടുലത കുറയ്ക്കാനല്ലാതെ യോഗങ്ങള്‍ കൊണ്ട് കാര്യമായ മെച്ചങ്ങളൊന്നും ഉണ്ടായില്ല. ഒരു സാധാരണ ഉപതെരഞ്ഞെടുപ്പു പോലെ തൃക്കാക്കരയെ കണ്ടിരുന്നെങ്കില്‍ തോല്‍വി ഇത്രയും കനക്കുമായിരുന്നില്ലന്നും വലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha























