ഇത്തരക്കാരാണ് മനുഷ്യശവങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറികളിലെ തെഴിലാളികളായി മാറുന്നത്, ഇങ്ങനെ വെറുപ്പും വിദ്വേഷവും വിളമ്പി അധികാരത്തിലേറാന്‍ കഴിയുമെന്നു കരുതുന്നവരുണ്ട്, പി.സി.ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാ.പോള്‍ തേലേക്കാട്ട്

പി.സി.ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍സഭയുടെ മുന്‍ ഔദ്യോഗിക വക്താവ് ഫാ.പോള്‍ തേലേക്കാട്ട് രംഗത്ത്. തൃക്കാക്കര തെരഞ്ഞെടുപ്പു ഫലത്തെ അവലോകനം ചെയ്തു കൊണ്ട് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലെഴുതിയ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് ജോര്‍ജ്ജിനെതിരെയുള്ള രൂക്ഷ വിമര്‍ശനമുള്ളത്.
തെരഞ്ഞെടുപ്പില്‍ ആരും അവലംബിക്കാന്‍ പാടില്ലാത്ത മാര്‍ഗങ്ങള്‍ക്ക് മൂന്നുമുന്നണിയകളും വഴങ്ങി എന്നാക്ഷേപിക്കുന്ന തേലക്കാട് വിമര്‍ശനത്തിന്റെ കേന്ദ്രബിന്ദുവായി പി.സി.ജോര്‍ജ്ജിനേയാണ് പ്രതിഷ്ഠിക്കുന്നത്.ജനങ്ങളെ ബാധിക്കുന്ന കാതലായ വിഷയങ്ങള്‍ വിട്ട് വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരണങ്ങളില്‍ മുഖ്യസ്ഥാനത്തുവന്നു.
പി.സി.ജോര്‍ജ്ജിനെ ചൂണ്ടിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്. 'കുറ്റാരോപിതനെ അവിടെ ചിലര്‍ എഴുന്നള്ളിച്ചു നടന്നു. വിദ്വേഷം പ്രസംഗിക്കുന്നവര്‍ ഏതു മതത്തിന്റെ പേരിലുള്ളവരായിരുന്നാലും മനുഷ്യത്വത്തിന്റെ ശോഷണം സംഭവിച്ചവരാണ്. അവരതു ചെയ്താല്‍പ്പോലും മറ്റുള്ളവര്‍ നിര്‍ബന്ധമായി പുലര്‍ത്തേണ്ട വിവേകമുണ്ട്.
വെറുപ്പും വിദ്വേഷവും സമൂഹത്തില്‍ പ്രസംഗിക്കുന്നവര്‍ ആരായാലും അവരെ അകറ്റി നിര്‍ത്തേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. പക്ഷേ ഇങ്ങനെ വിദ്വേഷം വഹിച്ചു നടക്കുന്നവരെ പിന്‍താങ്ങുന്ന ജനസമൂഹങ്ങളും പാര്‍ട്ടികളും ഉണ്ടാക്കുന്നു എന്നതാണ് ആപല്‍ക്കരമായ സൂചന. ഇത്തരക്കാരാണ് മനുഷ്യശവങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറികളിലെ തെഴിലാളികളായി മാറുന്നത്.
ഇങ്ങനെ വെറുപ്പും വിദ്വേഷവും വിളമ്പി അധികാരത്തിലേറാന്‍ കഴിയുമെന്നു കരുതുന്നവരുണ്ട്. ഇവിടെ ജനത്തിന്റെ പൊതുബോധവും ധര്‍മബോധവും ഉയരണം. അതിപ്പോള്‍ തൃക്കാക്കര മണ്ഡലത്തില്‍ പ്രകടമായി എന്നതാണ പ്രധാനം. വെറുപ്പിന്റെ പ്രചാരകരെ അവര്‍ തോല്‍പ്പിച്ചു. ചുരുക്കത്തില്‍ അവര്‍ നാടിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള അടിയന്തിര ചികില്‍സയാണ് നടത്തിയത്.
ഇടതു പക്ഷത്തേയും ഒപ്പം മതമേലധികരികളേയും രൂക്ഷമായി പരിഹസിക്കുന്നുണ്ടദ്ദേഹം ലേഖനത്തില്‍. മതം കക്ഷിരാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയം മതങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം. രണ്ടിന്റേയും അതിര്‍ത്തികള്‍ വ്യക്തമാണ്. അതു പലപ്പോഴും നമ്മുടെ നാട്ടില്‍ കുറ്റകരമായി ലംഘിക്കപ്പെടുന്നുണ്ട്. മതാധികാരികള്‍ രാഷ്ട്രീയാധികാരികളാകാന്‍ തുടങ്ങി. മതത്തിന്റേയും മതപ്രസ്ഥാനങ്ങളുടേയും മണ്ഡലങ്ങളില്‍ ഭരണാധികാരികള്‍ പ്രത്യക്ഷമായും പരോക്ഷമായും കടന്നു കയറാന്‍ തുടങ്ങി.
സര്‍ക്കാര്‍ പള്ളിയില്‍ കടക്കരുത്. മതാധികാരകള്‍ രാഷ്ട്രീയ നേതാക്കളുടെ അടുക്കളക്കാരാകരുത്. ഇവിടെയൊക്കെ നടക്കുന്നത് കൊടുക്കല്‍ വാങ്ങലുകളാണ്. ആത്മാവുള്ളവര്‍ക്ക് ഇതു ചെയ്യാന്‍ കഴിയില്ല. ഡോ.ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചതിനുള്ളില്‍ നടന്ന മത രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളേയാണ് തേലക്കാട് ഇവിടെ പരിഹസിക്കുന്നത്. പി.ടി.തോമസ് മുന്നോട്ടുവച്ച മഹത്തായ ആദര്‍ശങ്ങളെ അതിനേക്കാള്‍മഹത്തരമാക്കാനുള്ള ചുമതല യു.ഡി.എഫിനുണ്ടെന്നും ലേഖ നത്തില്‍ അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
ധര്‍മത്തിന്റെ മനുഷ്യത്വം സമൂഹത്തില്‍ മരണപ്പെടാന്‍ പാടില്ല. അധികാരം ഈ ധര്‍മശബ്ദത്തെ കൊല്ലുന്നു. ധര്‍മം നാലുകാലില്‍ ഉറച്ചു നില്‍ക്കേണ്ട കാലമാണിത്. സത്യമാണ് ധര്‍മം. ജനാധിപത്യം സത്യത്തിന് ബലം നല്‍കണം. ജനങ്ങള്‍ സത്യത്തെ ആശ്ലേഷിക്കുമ്പോള്‍ ജനാധിപത്യം ശക്തമാകും.സത്യത്തിനു മുന്നില്‍ ജനം ചെവികൊട്ടിയടച്ചില്ല എന്നതാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുന്ന സന്ദേശമെന്നും ലേഖനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha























