കെറെയിയില്‍ പിണറായിയെ വെട്ടി സിപിഎം ആകാശത്ത് സര്‍വേയ്ക്ക് ഇറങ്ങിയ പിണറായിയെ കടും വെട്ട് വെട്ടി ബൃന്ദ കാരാട്ട്; പദ്ധതി വിദഗ്ദരുടെ അഭിപ്രായം മാനിച്ച്

കെറെയില്‍ എന്ന നടക്കാത്ത സ്വപ്‌നവുമായി പിണറായി വിജയന്‍ കുറേ നാള്‍ ജനങ്ങളെ നോവിച്ചു. അവര്‍ അധ്വാനിച്ചുണ്ടാക്കിയ വീടിനും സ്ഥലത്തിനും മേല്‍ പിണറായി കുറ്റിയടിച്ചു. ആദ്യ ഘട്ടത്തില്‍ നിസ്സഹായരായി നിന്ന ജനം പിന്നീട് തെരുവിലിറങ്ങി പിണറായിയുടെ പോലീസ് അവരെ അടിച്ചൊതുക്കി. വൃദ്ധരെയും സ്ത്രീകളടക്കമുള്ളവരെയും വലിച്ചിഴച്ചു. ഇതെന്താ ഏകാതിപത്യ ഭരണമാണോ എന്നു പോലും ജനങ്ങള്‍ ചോദിച്ചു. ജനങ്ങളെ ദ്രോഹിച്ച് എന്തിരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ അത് നടക്കില്ലെന്ന് മനസ്സിലാകാന്‍ പിണറായിക്ക് വീണ്ടും ഒരു തെരെഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. സ്വന്തം സ്വപ്‌നം ഒരു ദുസ്വപ്‌നമാണെന്ന് മനസ്സിലായിട്ടും പിണറായി പൂര്‍ണമായും ഇപ്പോഴും ആ പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടില്ല. പാര്‍ട്ടിയിലെ എതിര്‍പ്പും തെരെഞ്ഞെടുപ്പിലെ പരാജയവും വലിയ പാഠങ്ങള്‍ സമ്മാനിച്ചിട്ടും പിണറായി ഇത് എന്തിനുള്ള പുറപ്പാടാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
നിലവില്‍ സിപിഎമ്മിനെ സംബന്ധിച്ച് ദേശീയവും സംസ്ഥാനവുമെല്ലാം പിണറായിയാണെങ്കില്‍. ചില പാവകള്‍ ഇപ്പോഴും ദേശീയ തലത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട് അവര്‍ പോലും ഈ ജനന്ദ്രോഹ നടപടിയില്‍ പിണറായിക്ക് എതിരാണെന്നുള്ള വസ്തുത ഇപ്പോള്‍ വെളിവാകുകയാണ്. എല്ലാം പക്കയാണ് എന്നു പറഞ്ഞു കൊണ്ട് പിണറായി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിത്തിരിച്ച ഈ പദ്ധതിയില്‍ പിഴവുകളുണ്ട് എന്ന് സമ്മതിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കെ റെയില്‍ വിഷയത്തില്‍ പിണറായിയെ മുഴുവനായും തിരുത്തിയുള്ള നിലപാടാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. വിദഗ്ധാഭിപ്രായം പരിഗണിച്ചേ കെ റെയില്‍ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് പാര്‍ട്ടി നിലപാടെന്നുമാണ് അവര്‍ ഇപ്പോള്‍ അറിയിക്കുന്നത്. വിദഗ്ദാഭിപ്രായം മാനിച്ച് മാത്രമേ ഇത് നടരപ്പിലാക്കൂ എന്ന് ബൃദ്ദ പറഞ്ഞതു തന്നെ പിണറായിക്കിട്ടുള്ളൊരു കൊട്ടാണ്. കേരളത്തിലെ എന്നല്ല കെ റെയിലിനെ കുറിച്ച് സംസാരിക്കുന്ന വിദഗ്ദരെല്ലാം നാഴികയ്ക്ക് നാല്‍പ്പതു വട്ടം ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രകൃതിയെ ചൂഷണം ചെയ്യുന്നതും ജനദ്രോഹ പരമായ നടപടിയാണ് എന്നുമാണ്. അത് മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് സര്‍ക്കാരിന്റെ അഹന്തയില്‍ കേന്ദ്ര നേതൃത്വം പ്രതികരിക്കുന്നത്
മാത്രമല്ല പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ബൃന്ദാ കാരാട്ടിന്റെ ഈ പ്രസ്താവനയെന്നുള്ളതും ഈ പ്രതികരണം സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കുന്നുണ്ട്. മാത്രമല്ല കഴിഞ്ഞദിവസം കെ റെയിലിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.ജനരോഷം വര്‍ദ്ധിച്ചതും ഉപതിരഞ്ഞെടുപ്പ് അടുത്തതും കല്ലിടലില്‍ നിന്ന് പിന്‍വാങ്ങാന്‍ സംസ്ഥാനസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു.
കെറെയില്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണ്ണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി ഡിപിആറില്‍ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു.
അതേസമയം തൃക്കാക്കരയിലെ ജനവിധി എതിരായതോടെ സില്‍വര്‍ലൈനില്‍ പുനരാലോചന വേണമെന്ന് പാര്‍ട്ടിയിലും മുന്നണിയിലും അഭിപ്രായമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ കേട്ടമട്ടില്ല. സില്‍വര്‍ലൈന്‍ വരുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രിയും തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമാക്കി മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് മന്ത്രി പി.രാജീവും പ്രഖ്യാപിച്ചതോടെ സില്‍വര്‍ലൈന്‍ മുഖ്യ പ്രചാരണവിഷയമായി മാറിയിരുന്നു. വികസനവും അതിനെ എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായിപ്പോലും മാറിയ പ്രചാരണത്തിനൊടുവിലാണ് ജനവിധി ഇങ്ങനെയായത്.
എറണാകുളം ജില്ലയിലാകെ ഏറ്റെടുക്കേണ്ടത് 64.28ഹെക്ടര്‍ ഭൂമി മാത്രമാണ്. ഇതില്‍ ഏറ്റവും കുറച്ച് ഭൂമിയേറ്റെടുക്കേണ്ട സ്ഥലമാണ് തൃക്കാക്കര. കാക്കനാട് വില്ലേജിലെ ഒമ്പതാം ബ്ലോക്കിലെ ആറ് സര്‍വേ നമ്പറുകളിലെ ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടത്. തൃക്കാക്കരയില്‍ കടമ്പ്രയാറിന്റെ വശത്തുകൂടി എലിവേറ്റഡ് പാതയിലൂടെയാണ് (തൂണുകളില്‍) സില്‍വര്‍ലൈന്‍ കടന്നുപോവുക. കാക്കനാട് സ്റ്റേഷന്‍ പോലും കുന്നത്തുനാട് മണ്ഡലത്തിലാണ്. എന്നിട്ടും തൃക്കാക്കരയില്‍ സില്‍വര്‍ലൈനിനെതിരേ ശക്തമായ ജനവിധിയുണ്ടായി. ഇതൊന്നും വകവയ്ക്കാതെയാണ് സില്‍വര്‍ലൈനിന് സര്‍വേയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.
അടുത്തയാഴ്ച മുതല്‍ തുടങ്ങുന്ന സാമൂഹ്യാഘാത സര്‍വേ തടഞ്ഞാലും നാട്ടുകാര്‍ക്കെതിരേ കേസെടുക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനാവും പ്രധാന കേസ്. കല്ലുകള്‍ പിഴുതതിന് പൊതുമുതല്‍ നശീകരണത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം മുരുക്കുംപുഴയില്‍ അതിര്‍ത്തികല്ല് പിഴുതുമാറ്റിയ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസനെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ മൂന്നൂറോളം കേസുകളെടുത്തിട്ടുണ്ട്. പരസ്യപ്രതിഷേധം നടത്തി കല്ലുകള്‍ പിഴുതുമാറ്റുന്നവരുടെ ദൃശ്യങ്ങള്‍ സഹിതം കെറെയില്‍ നല്‍കിയ പരാതികളിലാണ് കേസ്.
https://www.facebook.com/Malayalivartha























