കൊലക്കുറ്റത്തിന് തൂക്കി അകത്തിടണം; മന്ത്രി റിയാസിനെതിരെ ജനരോഷം വെട്ടിലായി പിണറായി മരുമകന്റെ ലീലാവിലാസങ്ങള്‍ തിരിഞ്ഞുകൊത്തുന്നു

പിണറായി കേരളത്തെ കീറി മുറിക്കാനുള്ള പ്ലാനും പദ്ധതിയും തയ്യാറാക്കുമ്പോള്‍. മരുമകന്‍ നിരത്തുകളില്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു. എന്നിട്ട് കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്യോദസ്ഥര്‍ക്കെതിരെ നടപടി എടുത്ത് കളിക്കുന്നു. മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ കാണിച്ച ഷോയാണ് തൃപ്പുണ്ണിത്തറയിലെ സംഭവ വികാസങ്ങളില്‍ പൊതു മരാമത്ത് മന്ത്രി എന്ന നിലയില്‍ റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടാകാന്‍ കാരണം. വീരവാദം പറഞ്ഞു നടക്കുന്ന പൊതുമരാമത്ത് വകുപ്പ് കേരളത്തിന് രക്തസാക്ഷിയേയും നല്‍കിയെന്ന വിമര്‍ശനമാണ് വ്യാപകമായി ഉയരുന്നത്.
തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പാലം പണി കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കേസില്‍ ഇപ്പോഴും പ്രതികളല്ല. സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥരേയും ഈ കേസില്‍ പ്രതിയാക്കേണ്ടതായിരുന്നു. എന്നാല്‍ ഭരണാനുകൂല സംഘടനയിലെ പ്രധാനികളെ പ്രതിയാക്കാനുള്ള ശക്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനില്ലെന്നവിമര്‍ശനം വ്യാപകമായി ഉയര്‍ന്നതോടെയാണ്. ജനങ്ങളുടെ രോഷം അടക്കാന്‍ മാത്രമായി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്. നാല് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ വാദം. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍. അസി. എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതകത്തിന് കേസെടുക്കേണ്ട കുറ്റമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരനും ചെയ്തത്. അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് പരാതി. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും വലിയ വീഴ്ചയുണ്ടായി. മാര്‍ക്കറ്റ് പുതിയകാവ് റോഡില്‍ അന്ധകാരത്തോടിന് കുറുകെയായി പൊതുമരാമത്ത് നിര്‍മ്മിക്കുന്ന പാലം എന്ന് പൂര്‍ത്തിയാകുമെന്നത് സംബന്ധിച്ച ഉറപ്പുകള്‍ പലതും അധികൃതര്‍ നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല.
ഉറപ്പുപറഞ്ഞ സമയത്ത് ഇവിടെ പാലം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അപകടമോ, ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞ അവസ്ഥയോ ഉണ്ടാകുമായിരുന്നില്ല. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പൊതുമരാമത്തിലെ പ്രധാനികളെ പൊലീസ് പ്രതിചേര്‍ക്കുന്നില്ല. വകുപ്പു തല അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അതിവേഗം ഈ റിപ്പോര്‍ട്ട് വാങ്ങി നടപടി എടുത്തു. ഇത് മന്ത്രി റിയാസിന്റെ അതിവേഗ ഇടപെടല്‍ മൂലമാണ്. മറുനാടന്‍ വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ തന്നെ നടപടി എടുക്കണമെന്ന നിലപാടില്‍ മന്ത്രി എത്തി. മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനവും പ്രഖ്യാപിച്ചു.
മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങി തുടക്കം മുതലേ ഇങ്ങനെ ആക്ഷേപം ഉള്ളതാണ്. അതിന് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും ഇരു കരകളും തമ്മില്‍ തൊടാതെ തോട്ടില്‍ തന്നെയാണ് 'പാലം'. നിരന്തരം വാഹനങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്ന റോഡിലാണിത്. പഴയകലുങ്ക് പൊളിച്ചപ്പോള്‍ മുതല്‍ ഗതാഗതം ഈ ഭാഗത്ത് ഇല്ല. ഇത് അറിയാതെ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അപകടം ജീവനെടുക്കലായി.
പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇതില്‍ വിഷ്ണു മരിച്ചു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം. തൊട്ടു സമീപത്തുതന്നെയാണ് പൊലീസ് സ്റ്റേഷനും.
രണ്ട് ടാര്‍ വീപ്പ റോഡില്‍ വെച്ചിട്ടുണ്ടാകും എന്നതൊഴിച്ചാല്‍ ഇവിടെ മറ്റൊന്നുമില്ല. റോഡിനും പാലത്തിനും ഇടയില്‍ വലിയ ഗര്‍ത്തമാണ്. ഇതറിയാതെ വന്ന യുവാക്കളാണ് അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് പറയുന്നു. പാലത്തിന്റെ ഭിത്തിയില്‍ ചോരപ്പാടും ഉണ്ട്. സമീപത്ത് പച്ചക്കറിക്കടയിലെ ജീവനക്കാരന്‍ രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയിരുന്നു.
ബൈക്കും യുവാക്കളും ഈ കുഴിയിലായിരുന്നു. യുവാക്കളുടെ അവസ്ഥ കണ്ട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha























