Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

തൃക്കാക്കര തേയ്ക്കലിന് ശേഷം ക്ലിഫ് ഹൗസില്‍ സംഭവിച്ചത് ഉറക്കെ കരയാന്‍ പോലും കഴിയാതെ പിണറായി

05 JUNE 2022 07:21 PM IST
മലയാളി വാര്‍ത്ത

പ്രധാന ഘടക കക്ഷിയായ സി പി ഐ പോലും തള്ളിപ്പറഞ്ഞതോടെ പിണറായി വിജയന്‍ ഇടതുമുന്നണിയില്‍ ഒറ്റപ്പെടുന്നു. നുറുങ്ങുന്ന ഹൃദയവേദനയാണ് പിണറായി വിജയന്‍ അനുഭവിക്കുന്നത്. തൃക്കാക്കര ഫലം വന്നതിന് തലേന്ന് വരെ പിണറായിയെ കണ്ടാല്‍ പഞ്ചപുച്ഛമടക്കി നിന്ന നേതാക്കളില്‍ ചിലരൊക്കെ തലപൊക്കി. ഡല്‍ഹിയില്‍ എംഎ ബേബിയും എ.കെ.ബാലനും സീതാറാം യച്ചൂരിയും കിക്കോഫ് പറയുന്നു.കോടിയേരി പോലും പിണറായിയെ വിളിക്കുന്നില്ല.ക്ലിഫ് ഹൗസിലെ അകത്തളങ്ങളില്‍ ദുഃഖം തളം കെട്ടി നില്‍ക്കുന്നു. എന്തിന് തൊട്ടടുത്ത മകളുടെ മന്ത്രിമന്ദിരത്തില്‍ പോലും ആളും അനക്കവുമില്ല.

പിണറായിയും അദ്ദേഹത്തിന്റെ കുടുംബവും ജീവിതത്തില്‍ ഒരു പക്ഷേ ഇത്രയധികം വേദന അനുഭവിച്ചു കാണില്ല. എന്നും എപ്പോഴും തല താഴ്ത്തി നടക്കുന്ന സഖാവിന്റെ തലപ്പൊക്കം പൊടുന്നനെ ഇല്ലാതായ മട്ടാണ് . ത്യക്കാക്കരയില്‍ നടന്നത് ഒരു ഉപ തെരഞ്ഞടുപ്പല്ല. ഹിതപരിശോധനയാണ്. പിണറായി വേണോ വേണ്ടയോ എന്ന ഹിതപരിശോധന. കപ്പിത്താന്‍ ഇല്ലാത്ത കപ്പലിന്റെ അവസ്ഥയിലാണ് പിണറായി സര്‍ക്കാര്‍. വ് കാബിനറ്റിലെ മന്ത്രിമാര്‍ പോലും രഹസ്യമായി സമ്മതിക്കുന്നു. എല്ലാറ്റിനും കാരണം പിണറായിയുടെ നിര്‍ബന്ധ ബുദ്ധി. ധാര്‍ഷ്ട്യം.

ആരോഗ്യവാനായി കാണപ്പെടുന്ന പിണറായിയെ തോല്‍വി വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. തന്റെ അധികാര പ്രഭക്ക് മങ്ങല്‍ ഏല്‍ക്കുമെന്ന തോന്നല്‍ പിണറായിക്ക് ഉണ്ടായി തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ 2024 ലെ ലോകസഭാ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷം തകര്‍ന്നു തരിപ്പണമാകുമെന്ന് വിശ്വസിക്കുന്ന സി പി എം നേതാക്കള്‍ നിരവധിയുണ്ട്. മഞ്ഞ കുറ്റിയും കൊണ്ടാണ് പിണറായി സഖാവ് മുന്നോട്ടു പോകുന്നതെങ്കില്‍ കേരളം 20 2 6 ല്‍ നന്ദിഗ്രാം ആകുമെന്ന് പ്രവചിക്കുന്നവര്‍ സി പി എം നേതാക്കള്‍ തന്നെയാണ്. തൃക്കാക്കര നഷ്ടം സഖാവ് പിണറായി വിജയന്റെ മാത്രം സംഭാവനയാണെന്ന് സി പി എം നേതാക്കള്‍ പറയുന്നു. ജില്ലാ കമ്മിറ്റിയെ കുറ്റം പറയുന്നവര്‍ പോലും സംസ്ഥാന നേതൃത്വത്തെയാണ് വിമര്‍ശിക്കുന്നത്. തൃക്കാക്കരയില്‍ ആദ്യം തീരുമാനിച്ച അരുണ്കുമാര്‍ മത്സരിച്ചിരുന്നെങ്കില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാമായിരുന്നു എന്ന് പറയുന്നവര്‍ നിരവധിയാണ്.

തൃക്കാക്കര തോല്‍വിയില്‍ പരിശോധനക്കൊരുങ്ങി യിരിക്കുകയാണ് സിപിഎം . സ്ഥാനാര്‍ത്ഥിയെ സംസ്ഥാന നേതാക്കള്‍ അടിച്ചേല്‍പിച്ചതില്‍ ജില്ലാ നേതൃത്വത്തിന്റെ പ്രതിഷേധം പുകയുന്നതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ന്യായീകരിച്ച് പി.രാജീവ് രംഗത്തെത്തിയത് കൂടുതല്‍ വിമര്‍ശനത്തിന് ഇടയാക്കി. .എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ചേര്‍ന്നു. തോറ്റത് എന്തുകൊണ്ട് എന്ന ചോദ്യത്തില്‍ നിരക്കുന്നത് നിരവധി ഉത്തരങ്ങള്‍.എന്നാല്‍ പ്രധാന വീഴ്ച എന്തായിരുന്നു എന്നതില്‍ സിപിഎമ്മി!ന്റെ ഇപ്പോഴത്തെ ഉത്തരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയാണ്. പാര്‍ട്ടി നേതാവിനെ തന്നെ രംഗത്തിറിക്കി രാഷ്ട്രീയ മത്സരം കാഴ്ചവെക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെയും എം സ്വരാജിന്റെയും അഭിപ്രായം തള്ളി പോയത് മന്ത്രി പി.രാജീവിന്റെ സഭാ തിയറിയിലാണ്. ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപി ജയരാജന്‍ പി. രാജീവ് വിശ്വാസത്തിലെടുത്തു. എല്‍ഡിഎഫ് കണ്‍വീനറെ പിണറായിയെയും കോടിയേരിയും വിശ്വാസത്തിലെടുത്തു.അങ്ങനെയാണ് ജോ ജോസഫ് എന്ന സ്ഥാനാര്‍ത്ഥി എത്തിയത്.പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയേറുമ്പോഴും പി.രാജീവ് തന്റെ തീരുമാനത്തെ ഇപ്പോഴും ന്യായീകരിക്കുന്നു. ഇതിന് ജോര്‍ജ് ആലഞ്ചേരിയുടെ പിന്തുണയുണ്ടായിരുന്നു.എന്നാല്‍ തോറ്റ ശേഷം ആലഞ്ചേരി രാജീവിനെ വിളിച്ചിട്ടില്ല. കേരളത്തില്‍ ഏറ്റവുമധികം ശത്രുക്കളുള്ള ബിഷപ്പാണ് ആലഞ്ചേരി.

ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്നാണ് തോല്‍വിക്ക് ശേഷം സിപിഎം നേതൃത്വത്തിന്റെയും പ്രാഥമിക ബോധ്യം. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് മണ്ഡലം കമ്മിറ്റിയുടെ അവലോകനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഉടന്‍ താഴെ തട്ട് വരെ പരിശോധിക്കാനാണ് തീരുമാനം. 239ബൂത്തുകളില്‍ 22 ഇടത്തും മാത്രം ലീഡ് ഒതുങ്ങിയത് സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പാര്‍ട്ടി പരിശോധനയില്‍ മേല്‍ തട്ടിലെ വീഴ്ചകള്‍ക്കൊപ്പം അഡ്വ അരുണ്‍കുമാറിനെ സ്ഥാനാര്‍!ത്ഥിയാക്കാനുള്ള പ്രാഥമിക ധാരണ ചോര്‍ന്നതും ശ്രീനിജന്‍ എംഎല്‍എ വരുത്തി വച്ച അബദ്ധവുമൊക്കെ ചര്‍ച്ചയ്ക്ക് എത്തി.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇറക്കി വന്‍ പ്രചാരണമായിരുന്നു തൃക്കാക്കരയില്‍ സിപിഎം നടത്തിയത്. സ്ഥാനാര്‍ത്ഥിയും പ്രചാരണം നയിച്ച നേതാക്കളും ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും ഫലം വന്നപ്പോള്‍ വിധി യുഡിഎഫിന് അനുകൂലമായി. സിപിഎം ജില്ലാ കമ്മറ്റിയുടെ കണക്കുകള്‍ അമ്പേ പരാജയപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വോട്ട് ലഭിച്ചെങ്കിലും മുന്നണി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫലം ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന യോഗമായതിനാല്‍ തൃക്കാക്കര ചര്‍ച്ചയാകുമെങ്കിലും സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുന്ന വിശദമായ യോഗം പിന്നീടുണ്ടാകും. തുടക്കം മുതല്‍ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കള്‍ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തെരഞ്ഞെടുപ്പ് തോല്‍വി. സിറോ മലബാര്‍ സഭയുമായി ധാരണയിലെത്തി നാടകീയമായി ഡോക്ടര്‍ ജോ ജോസഫിനെ രംഗത്തിറക്കിയത് പി.രാജീവിന്റെ തന്ത്രമായിരുന്നു. എന്നാല്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് മണ്ഡലത്തില്‍ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മന്ത്രി പി രാജീവിന്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തില്‍ അവതരിപ്പിച്ചതെന്നും അതില്‍ പോരായ്മയുണ്ടായിട്ടില്ലെന്നും രാജീവ് പറഞ്ഞു. വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തില്‍ സാധ്യമാകുന്ന രീതിയില്‍ മുന്നേറാന്‍ ഇടത് മുന്നണി ശ്രമിച്ചു. എന്നാല്‍ ഇടത് വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും പ്രവര്‍ത്തിച്ചത് തിരിച്ചടിയായി. എതിരാളികള്‍ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകള്‍ നോക്കുമ്പോള്‍ തൃക്കാക്കരയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടും വോട്ട് ശതമാനവും കൂടിയെന്നും രാജീവ് വിശദീകരിക്കുന്നു.

എന്നാല്‍ യാതൊരു സഹതാപ തരംഗവും തൃക്കാക്കരയില്‍ ഉണ്ടായിട്ടില്ല. വിദ്യാസമ്പന്നരായ വോട്ടര്‍മാര്‍ ഉമ ക്ക് വോട്ടു ചെയ്തത് പിണറായിയോടുള്ള എതിര്‍പ്പ് ഒന്നുകൊണ്ട് മാത്രമാണ്. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞത് പിണറായിയെ കൊള്ളിച്ചുകൊണ്ടാണ്. അതായത് കെ റയിലല്ല വലുത് എന്നദ്ദേഹം പറഞ്ഞു. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

തൃക്കാക്കരയിലെ ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം എന്ന പ്രസ്താവന ബിനോയ് വിശ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നത് ശ്രദ്ധേയമാണ്. തൃക്കാക്കര തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കണം എന്ന് കെ റെയില്‍ വിരുദ്ധ സമിതി നിലപാടെടുത്തു. സമരം നടന്ന കോട്ടയം മാടപ്പിള്ളി യില്‍ പടക്കം പൊട്ടിച്ചാണ് ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വി ആഘോഷിച്ചത്. ഇവിടെ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. അതേസമയം, തൃക്കാക്കരയിലെ തോല്‍വിയില്‍ സിപിഎം ഉടന്‍ പരിശോധനയിലേക്ക് കടക്കും. തോല്‍വി ജില്ലാ നേതൃത്വത്തിന്റെ ഉത്തരവാദിത്തമല്ലെന്ന് ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ വ്യക്തമാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച മുതല്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വീഴ്ചകളില്‍ വരെ പഴി കേള്‍ക്കുന്നത് സംസ്ഥാന നേതാക്കളാണ്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കള്‍ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തെരഞ്ഞെടുപ്പ് തോല്‍വി. പി.രാജീവിന്റെ തന്ത്രമായിരുന്നു.കനത്ത തോല്‍വിയുടെ ഉത്തരവാദിത്തവും മന്ത്രിയില്‍ തന്നെ എത്തിനില്‍ക്കുന്നു. തോല്‍വി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് റിവ്യു വൈകില്ല. ബൂത്ത് തലം മുതല്‍ മണ്ഡലം കമ്മിറ്റി നല്‍കിയ ഫലവും യഥാര്‍ത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തില്‍ വ്യത്യാസം വലുതാണ്. 2500വോട്ടിന് ജയിക്കാനോ തോല്‍ക്കാനോ സാധ്യതയുണ്ടെന്ന് സിപിഎം ആഭ്യന്തരമായി വിലയിരുത്തിയിടത്താണ് 25000വോട്ടിന്റെ വന്‍ തോല്‍വി എല്‍ഡിഎഫ് നേരിട്ടത്.

2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 വോട്ടിന് തോറ്റപ്പോള്‍ പോലും വിട്ടുവീഴ്ചക്ക് നേതൃത്വം തയ്യാറായിരുന്നില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മണിശങ്കറിനെതിരെയും വൈറ്റില ഏര്യാ സെക്രട്ടറിക്കെതിരെ കടുത്ത നടപടിയെടുത്ത സിപിഎം 2021ലെക്കാള്‍ വലിയ പരാജയത്തില്‍ ആര്‍ക്കൊക്കെ എതിരെ വാളോങ്ങും എന്നതും ശ്രദ്ധേയം.2021ല്‍ ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂടി: ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് സില്‍വര്‍ ലൈന്‍ സര്‍വെയുമായി മുന്നോട്ട് പോകുന്നതില്‍ മുതിര്‍ന്ന സിപിഐ നേതാക്കള്‍ നേരത്തെ തന്നെ കടുത്ത എതിര്‍പ്പിലായിരുന്നു. പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ജനങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ സംസ്ഥാന നേതൃയോഗങ്ങളില്‍ മുല്ലക്കര രത്‌നാകരന്‍ അടക്കമുള്ള നേതാക്കള്‍ വലിയ വിമര്‍ശനം ഉന്നയിച്ചു. പക്ഷെ കാനം പിണറായിക്കൊപ്പം നിന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വികസന പ്രശ്‌നങ്ങളില്‍ എതിര്‍ ശബ്ദങ്ങള്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് എതിര്‍പ്പ് തല്‍ക്കാലത്തേക്ക് അടങ്ങിയത്. എന്നാല്‍ ഫലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വികസനം വേണം പക്ഷെ, ജനാധിപത്യത്തില്‍ വലുത് ജനങ്ങളാണെന്ന പാഠം മറക്കരുതെന്ന് പറഞ്!ഞ് ബിനോയ് വിശ്വം ആദ്യ വെടി പൊട്ടിച്ചു.

മഞ്ഞക്കുറ്റിക്ക് പകരം ജിപിഎസ് സര്‍വെ മതിയെന്ന റവന്യു വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. കെ റെയിലാകട്ടെ സര്‍വെ പുനരാരംഭിച്ചിട്ടും ഇല്ല. തെരഞ്ഞെടുപ്പ് വിശകലന യോഗങ്ങള്‍ നടക്കാനിരിക്കെ സില്‍വര്‍ ലൈനിനെതിരായ എതിര്‍പ്പ് സിപിഐ നേതാക്കള്‍ പാര്‍ട്ടിയോഗങ്ങളില്‍ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പാണ്. മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി കൂട്ടത്തോടെ എത്തിയാല്‍ പിണറായിക്കൊപ്പമെന്ന നിലപാട് കാനത്തിന് തിരുത്തേണ്ടിവരുമോ എന്നത് കാത്തിരുന്ന് കാണാം. ഘടകക്ഷി നേതാക്കളുടെ എതിര്‍പ്പ് ഇടത് മുന്നണി മുഖവിലക്കെടുക്കുമോ എന്നതും കൗതുകം ഉയര്‍ത്തുന്ന വിഷയമാണ്. പ്രതിപക്ഷത്തെ മാത്രമല്ല സില്‍വര്‍ ലൈനില്‍ വരും ദിവസങ്ങളില്‍ സ്വന്തം പാളയത്തിലും പ്രതിരോധം തീര്‍ക്കേണ്ടിവരും സിപിഎമ്മിന്. തൃക്കാക്കരയിലെ തോല്‍വി സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനവിധി ആണെന്ന് കെ റെയില്‍ വിരുദ്ധ സമിതി പറഞ്ഞു. കോട്ടയത്തെ മാടപ്പിള്ളി ഉള്‍പ്പെടെ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളില്‍ വലിയ ആഘോഷമാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായത്. വന്‍ ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിച്ചതിന് പിന്നാലെ പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തും കെ റയില്‍ വിരുദ്ധ സമിതി സംസ്ഥാനമാകെ ആഘോഷം നടത്തി. വികസനം പറഞ്ഞ് വോട്ട് പിടിക്കാനിറങ്ങിയ പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് അപായ സൂചനയാണെന്നാണ് കെ റയില്‍ വിരുദ്ധരുടെ പക്ഷം. തൃക്കാക്കര ഫലം ഉള്‍ക്കൊണ്ട് പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ ചെറുത്തു നില്‍പ്പുണ്ടാകും എന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. തെരഞ്ഞെടുപ്പ് ഫലം പഠിച്ച് മുന്നോട്ടുപോകുമെന്ന സിപിഐ നേതാക്കളുടെ വാക്കുകളില്‍ പ്രതീക്ഷ വയ്ക്കുകയാണ് കെ റെയില്‍ വിരുദ്ധ സമര

മന്ത്രിമാരടക്കം ക്യാമ്പ് ചെയ്ത് വലിയ പ്രചാരണമാണ് മണ്ഡലത്തിലുടനീളം ഇടത് മുന്നണി കാഴ്ച വെച്ചത്. എന്നാല്‍ പ്രതീക്ഷികള്‍ തെറ്റിച്ച് കാല്‍ ലക്ഷത്തിന്റെ വലിയ ഭൂരിപക്ഷത്തിലാണ് യുഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വിജയം. തൃക്കാക്കരയിലെ തോല്‍വിയില്‍ സിപിഎം ഉടന്‍ പരിശോധനയിലേക്ക് കടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (9 minutes ago)

ആക്രമണത്തിന് പിന്നിൽ  (19 minutes ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (35 minutes ago)

ശബരിമലയിൽ വന്‍ വീഴ്ച  (43 minutes ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (57 minutes ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (1 hour ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (11 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (13 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (13 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (14 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (14 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (14 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (14 hours ago)

Malayali Vartha Recommends