മൊബൈല്‍ ഫോണിന് അടിമയായിപ്പോയി, ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീത ബാന്‍ഡുകള്‍ക്ക് അടിയമയായ തനിക്ക് പഠനത്തില്‍ ശ്രദ്ധചെലുത്താനാവുന്നില്ല, ഉറ്റകൂട്ടുകാരില്ലെന്നും ആത്മഹത്യ കുറിപ്പ്; എന്നാല്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെണ്‍കുട്ടിക്കില്ലെന്ന് പോലീസ്

നാവായിക്കുളത്ത് ആത്മ ഹത്യചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഉച്ചയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. നാവായിക്കുളത്ത് മൊബൈല്‍ അഡിക്ഷന്‍ താങ്ങാനാവാതെയാണ് ആത്മ ഹത്യയെന്നാണ് പറയപ്പെടുന്നത്. ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീത ബാന്‍ഡുകള്‍ക്ക് അടിയമയായ തനിക്ക് പഠനത്തില്‍ ശ്രദ്ധചെലുത്താനാവുന്നില്ലെന്നും എഴുതിവച്ചാണ് കുട്ടി തൂങ്ങി മരിച്ചത്.
പത്താംക്ലാസില്‍ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങി വിജയം കൈവരിച്ച കുട്ടിയാണ് ജീവ. ഇന്നലെ രാവിലെ പഠിക്കാന്‍ മുറിയില്‍ കയറിയ ജീവ ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അല്‍വാസികള്‍ എത്തി മുകളിലെ നിലയിലെ കിടപ്പുറിയിലെ ജനല്‍ ചില്ല് പൊളിച്ചപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി മരിച്ച നിലയിലുള്ള ജീവയെയാണ്. ഒരു വലിയ ആത്മ ഹത്യ കുറിപ്പ് എഴുതിവച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആറ് താളുകളിലായാണ് കുറിപ്പ് എഴുതി വെച്ചത്.
എന്നാല്‍ സാധാരണ കാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെണ്‍കുട്ടിക്കില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വ്യക്തതവരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























