എഫ്‌ഐആര്‍ പുറത്ത്... ബിരിയാണിച്ചെമ്പ് തീപിടിക്കുമ്പോള്‍ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍; പി.സി.ജോര്‍ജുമായി 2 മാസം മുന്‍പ് സ്വപ്ന ഗൂഢാലോചന നടത്തി; നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം

സംസ്ഥാനത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കൊളിത്തിവിട്ട ബിരിയാണിച്ചെമ്പ് ചൂട് പിടിക്കുകയാണ്. സ്വപ്ന സുരേഷ് ആരോപണങ്ങള്‍ തുടരുകയാണ്. അതിനിടെ പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍ പറയുന്നത്. മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായി രണ്ടുമാസം മുന്‍പാണു ഗൂഢാലോചന നടത്തിയത്.
ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നു മുന്‍മന്ത്രി കെ.ടി.ജലീല്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനമായി.
അതിനിടെ പിസി ജോര്‍ജും സരിതയും തമ്മിലുള്ള സംഭാഷണവും വൈറലായി. പി.സി.ജോര്‍ജ് തന്നെയും സ്വപ്ന സുരേഷിനെയും ഇങ്ങോട്ടുവിളിച്ചതാണെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ്.സരിത്ത് വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു. ചില പോയിന്റുകള്‍ എഴുതി നല്‍കി. അതില്‍ ഒപ്പിട്ടിട്ടില്ലെന്നും സരിത്ത് പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലാണ് സരിത്തിന്റെ പ്രതികരണം.
സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്നു കണ്ടിട്ടുണ്ടെന്നു പി.സി.ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ കത്തും പുറത്തുവിട്ടു. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണു കത്ത് എഴുതി നല്‍കിയതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ കൊണ്ടുവന്ന ബാഗില്‍ നോട്ടുപോലുള്ളതു കണ്ടെന്നും സരിത്ത് പറഞ്ഞു.
കോണ്‍സുലേറ്റിലെ ജീവനക്കാരെല്ലാം ഇതു കണ്ടതാണ്, ബാഗ് തുറന്നു നോക്കിയിട്ടില്ല. ശിവശങ്കര്‍ പറഞ്ഞയാള്‍ക്കാണ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ബാഗ് കൈമാറിയത്. കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല, കോടതിയില്‍ പറയുമെന്നും സരിത്ത് പറഞ്ഞു.
അതേസമയം സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ടിട്ടുണ്ടെന്നും പി.സി.ജോര്‍ജ് വെളിപ്പെടുത്തി. സ്വപ്നയുടെ കത്തും പുറത്തുവിട്ടു. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കത്ത് എഴുതി നല്‍കിയതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍സുലേറ്റില്‍ വച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടു. കോണ്‍സല്‍ ജനറലിന് കള്ളക്കടത്ത് നടത്താന്‍ എക്‌സ് കാറ്റഗറി സുരക്ഷ നല്‍കി. കത്തില്‍ ശിവങ്കറിനെതിരെ ആരോപണങ്ങളുണ്ടെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.
സോളാര്‍ കേസ് പ്രതി സരിതയുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകതയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. സരിതയുമായി എത്രകൊല്ലമായി സംസാരിക്കുന്നു. ചക്കരപ്പെണ്ണേ എന്നാണ് സരിതയെ പണ്ടേ വിളിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പി.സി.ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് സത്യമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ എന്തെങ്കിലും എഴുതിക്കൊടുത്തെങ്കില്‍ പി.സി.ജോര്‍ജ് പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
"
https://www.facebook.com/Malayalivartha