മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ സ്വപ്നയെയും പി.സി.ജോര്‍ജിനെയും പ്രതികളാക്കി കേസെടുത്ത് കന്റോണ്‍മെന്റ് പോലീസ്

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ സ്വപ്നയെയും പി.സി.ജോര്‍ജിനെയും പ്രതികളാക്കി കേസെടുത്ത് കന്റോണ്‍മെന്റ് പോലീസ്
ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണെങ്കിലും തെളിഞ്ഞാല്‍ ആറു മാസം തടവു ശിക്ഷ കിട്ടാം.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഇന്നലെ രാവിലെ പൊലീസ് മേധാവി അനില്‍കാന്ത്, ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. പിന്നാലെയാണ് ജലീല്‍ പരാതി നല്‍കിയത്.
ചാനലുകളിലൂടെ പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പി.സി.ജോര്‍ജ് രണ്ട് മാസം മുമ്പ് ഗൂഢപദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങളുണ്ട്. രാഷ്ട്രീയ ഗൂഢലോചനയുടെ രീതിയാണ് അതിലുള്ളത്. സംസ്ഥാനത്ത് മനപൂര്‍വം കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണിതെന്നും ജലീലിന്റെ പരാതിയിലുണ്ട്.
അപകീര്‍ത്തി പരാതിയില്‍ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നതിനാലും, ഗൂഢാലോചന നടന്നത് കന്റോണ്‍മെന്റ് സ്റ്റേഷന്‍ പരിധിയിലല്ലാത്തതിനാലും കന്റോണ്‍മെന്റ് പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു. നിയമോപദേശം തേടിയശേഷമാണ് കേസെടുത്തത്.
അതേസമയം കെ.ടി ജലീലിന്റെ പരാതിയില്‍ സ്വപ്നയ്ക്കും പി.സി.ജോര്‍ജ്ജിനുമെതിരായി എടുത്ത കേസ് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി . പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
"
https://www.facebook.com/Malayalivartha