ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശിക്ക് മറ്റൊരു കേസില്‍ ജീവപര്യന്തം തടവും പിഴയും

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശിക്ക് മറ്റൊരു കേസില്‍ ജീവപര്യന്തം തടവും പിഴയും .
പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനാണ് (45) മറ്റൊരു കേസില്‍ എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചത്. 2013ല്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജഡ്ജി കെ.സോമനാണു പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടു ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസിലുള്ളത്.
പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്‍കിയ പരാതിയില്‍ കളമശേരി പൊലീസാണു നാലു ദിവസത്തിനു ശേഷം പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി എന്‍.എസ്.സുനില്‍കുമാറിനെ (പള്‍സര്‍ സുനി) പരിചയപ്പെടുന്നത്.
ജയിലിനുള്ളില്‍ നിന്നു പള്‍സര്‍ സുനിക്കു നടന്‍ ദിലീപിനോടു സംസാരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയുടെ ഫോണിലേക്കു വിളിക്കാന്‍ സഹായിച്ചതും ഫോണ്‍ ഒളിപ്പിച്ചതും സനല്‍കുമാറാണെന്നാണു കേസ്. ഈ ഫോണ്‍ സനല്‍കുമാറിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെയാണു നടിയെ പീഡിപ്പിച്ച കേസില്‍ സനല്‍കുമാറിനെ 9ാം പ്രതിയാക്കിയത്.
അതേസമയം നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും ആറാം പ്രതിയുമായ ശരത്തിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
"
https://www.facebook.com/Malayalivartha