മേലുദ്യോഗസ്ഥര്‍ക്ക് പിന്നെ.... കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യം ശമ്പളം നല്‍കേണ്ടത് ഡ്രൈവറിനും കണ്ടക്ടറിനും മറ്റ് ജീവനക്കാര്‍ക്കും.....

മേലുദ്യോഗസ്ഥര്‍ക്ക് പിന്നെ.... കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യം ശമ്പളം നല്‍കേണ്ടത് ഡ്രൈവറിനും കണ്ടക്ടറിനും മറ്റ് ജീവനക്കാര്‍ക്കും.....
ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍, സ്റ്റോര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് വൈകാതെ ശമ്പളം ഉറപ്പാക്കണമെന്നും മേലുദ്യോഗസ്ഥര്‍ക്ക് ഇതിനുമുന്‍പ് ശമ്പളം നല്‍കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
ഐ.എ.എസ്. ഉദ്യോഗസ്ഥനായ കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരായതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍, ഭാവിയില്‍ ഇക്കാര്യവും പരിഗണിക്കേണ്ടിവരുമെന്നും കോടതി . ജീവനക്കാരുടെ ശമ്പളം വൈകരുത് എന്നാവശ്യപ്പെട്ട് ആര്‍. ബാജി അടക്കമുള്ള ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ ബാധ്യത എങ്ങനെ മറികടക്കുമെന്നത് സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്. ഇക്കാര്യം വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഹര്‍ജി 21-ന് വീണ്ടും പരിഗണിക്കും. ശമ്പളം വൈകിപ്പിച്ച് എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി വാക്കാല്‍ ചോദിച്ചു. കുട്ടികളുടെ ഫീസ് അടയ്ക്കാനും വായ്പ തിരിച്ചടയ്ക്കാനുമൊക്കെ ശമ്പളം കിട്ടണ്ടേ. ഇക്കാര്യത്തില്‍ അനുകമ്പയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ മറുപടി പറഞ്ഞത്.
അതേസമയം അനുകമ്പയില്‍ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് ചോദിക്കുന്നത്. ഏറ്റവും താഴെനിരയിലുള്ള ജീവനക്കാര്‍ക്ക് എന്ന് ശമ്പളം കൊടുക്കുന്നുവോ അന്നുമതി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ശമ്പളം. അവര്‍ക്ക് ശമ്പളമില്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ശമ്പളംവേണ്ട. ശമ്പളത്തില്‍ ഇത്രവലിയ അന്തരം ആവശ്യമില്ലെന്നും കോടതി .
"
https://www.facebook.com/Malayalivartha