പ്രമുഖ പക്ഷി നിരീക്ഷകന്‍ എല്‍ദോസ് കവുങ്ങുംപിള്ളി വിടവാങ്ങി.... പക്ഷി നിരീക്ഷകര്‍ക്കും പ്രകൃതി സഞ്ചാരികള്‍ക്കും വഴികാട്ടിയ എല്‍ദോസിന്റെ വിയോഗത്തില്‍ ഞെട്ടി പരിസ്ഥിതി പ്രേമികളും സുഹൃത്തുക്കളും

പ്രമുഖ പക്ഷി നിരീക്ഷകന്‍ എല്‍ദോസ് കവുങ്ങുംപിള്ളി വിടവാങ്ങി.... പക്ഷി നിരീക്ഷകര്‍ക്കും പ്രകൃതി സഞ്ചാരികള്‍ക്കും വഴികാട്ടിയ എല്‍ദോസിന്റെ വിയോഗത്തില്‍ ഞെട്ടി പരിസ്ഥിതി പ്രേമികളും സുഹൃത്തുക്കളും.
1999 മുതല്‍ ദക്ഷിണേന്ത്യന്‍ ബേര്‍ഡ് ടൂര്‍ സംഘടിപ്പിച്ചിരുന്ന എല്‍ദോസിന്റെ പകരം വെയ്ക്കാനില്ലാത്ത അനുഭവപരിചയം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അദ്ദേഹത്തെ തേടിയെത്തിയിരുന്നവര്‍ക്ക് ഇനി ലഭ്യമാകില്ല. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപത്തായിരുന്നു എല്‍ദോസ് കെ വിയുടെ വീട്.
വിഖ്യാത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സലിം അലിയുടെ 'കേരളത്തിലെ പക്ഷികള്‍' എന്ന പുസ്തകം വായിക്കാനിടയായത് വഴിത്തിരിവായി. പക്ഷി നിരീക്ഷണത്തിലുള്ള താല്‍പര്യം പിന്നീട് അഭിനിവേശമായി മാറുകയും 1999ല്‍ 'ലൈഫ് ഓഫ് ബേഡ്സ്' എന്ന ബിബിസി സീരീസിന്റെ നിര്‍മ്മാണത്തില്‍ പങ്കുവഹിച്ചു.
നിരീക്ഷകര്‍ക്ക് അത്ര പെട്ടെന്ന് പിടി കൊടുക്കാത്ത 'റൂഫസ് വുഡ് പെക്കര്‍' എന്ന മരംകൊത്തിയിനത്തില്‍ പെട്ട പക്ഷിയുടെ വാസയിടവും മൂന്ന് കൂടുകളും എല്‍ദോസ് കണ്ടെത്തി. പാരിസ്ഥിതിക ചുറ്റുപാടുകളെക്കുറിച്ചുള്ള എല്‍ദോസിന്റെ അറിവിലും പ്രയത്നത്തിലും മതിപ്പ് തോന്നിയ പ്രശസ്ത വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി നിര്‍മ്മാതാവ് സര്‍ ഡേവിഡ് ആറ്റന്‍ബറോ ഒരു ബൈനോക്കുലര്‍ സമ്മാനമായി നല്‍കുകയും ചെയ്തു.
ബേഡിങ്ങിന്റെ ആദ്യ വര്‍ഷങ്ങളില്‍ നഗ്‌നനേത്രങ്ങളും ചെവിയും മാത്രമായിരുന്നു എല്‍ദോസിന്റെ പ്രധാന ആയുധങ്ങള്‍. പക്ഷികളുടെ ശബ്ദം കേട്ട് അവയെ കൃത്യമായി തിരിച്ചറിയാനുള്ള ശേഷി എല്‍ദോസ് ഇങ്ങനെ ആര്‍ജ്ജിച്ചെടുത്തു.
പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും എല്‍ദോസിന് സവിശേഷമായ കഴിവായിരുന്നു. ശബ്ദം കേട്ട് പക്ഷികളെ അതിവേഗം ട്രാക്ക് ചെയ്യുന്ന എല്‍ദോസ് വൈകാതെ തന്നെ പക്ഷി നിരീക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി മാറി.
രണ്ടായിരമാണ്ടില്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ ബേര്‍ഡ് ക്ലബ് എല്‍ദോസിന് ഗ്രാന്റ് നല്‍കി. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വ പക്ഷി ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിന്റെ (മാക്കാച്ചി കാട) പ്രജനനത്തേക്കുറിച്ചുള്ള പഠനത്തിന് വേണ്ടിയായിരുന്നു ഇത്. തന്നെ തേടി വിദേശത്ത് നിന്നെത്തിയവര്‍ക്ക് വേണ്ടി എല്‍ദോസ് തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിരിന് പുറത്തേക്കും സേവനം വിപുലമാക്കി.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണിക്കുന്ന ഗൈഡ് ആയി എല്‍ദോസ് പേരെടുത്തു. എല്‍ദോസ് കൃഷിയിലും അതീവ തല്‍പരനായിരുന്നു. 15 ഏക്കര്‍ പാട്ടത്തിനെടുത്ത് റമ്പൂട്ടന്‍ കൃഷി നടത്തിവരികയായിരുന്നു.
"
https://www.facebook.com/Malayalivartha