മകന്റെ വേര്‍പാട് താങ്ങാനായില്ല..... ഏക മകന്‍ മരിച്ച ദുഃഖത്തില്‍ ദമ്പതികള്‍ രാമേശ്വരം കടലില്‍ ജീവനൊടുക്കി

മകന്റെ വേര്‍പാട് താങ്ങാനായില്ല..... ഏക മകന്‍ മരിച്ച ദുഃഖത്തില്‍ ദമ്പതികള്‍ രാമേശ്വരം കടലില്‍ ജീവനൊടുക്കി. എസ് പൊന്നാപുരം സ്വദേശികളായ റിട്ട.കലക്ടറേറ്റ് ഓഫിസ് ജീവനക്കാരന്‍ ഗോവിന്ദരാജ് (62), ഭാര്യ റിട്ട.സര്‍വോദയ സംഘം ജീവനക്കാരി ധന (59) എന്നിവരാണു മരിച്ചത്.
ഗോവിന്ദരാജിന് അര്‍ബുദം ബാധിച്ചതിന്റെ സങ്കടത്തില്‍ ഇവരുടെ ഏകമകന്‍ കനിഷ് പ്രഭാകരന്‍ (22) നാലു മാസം മുന്‍പു തൂങ്ങി മരിച്ചിരുന്നു. ആ ദുഃഖത്തിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ മൂന്നിനാണു രാമേശ്വരത്തേക്കു പുറപ്പെട്ടത്.
അവിടെ മുറിയെടുത്തു തങ്ങിയ ഇരുവരും കഴിഞ്ഞ ദിവസം ബന്ധുക്കളെ വിളിച്ചു വിവരമറിയിച്ച ശേഷം കടലില്‍ ചാടുകയായിരുന്നുവത്രെ.
പുലര്‍ച്ചെ കടലില്‍ കുളിക്കാന്‍ എത്തിയവരാണു മൃതദേഹങ്ങള്‍ കണ്ടത്. രാമേശ്വരം പൊലീസ് സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.
തങ്ങളുടെ സ്വത്തുക്കള്‍ മകന്റെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി ആളുകള്‍ക്കു സഹായം നല്‍കാന്‍ ഉപയോഗിക്കണമെന്നും മകന്‍ അതിലൂടെ ജീവിക്കുമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha