സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘം നേതാവ് ലോറന്‍സ് ബിഷ്ണോയി; കേസില്‍ പ്രതികളായ അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞതായും ഡല്‍ഹി പോലീസ്

സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘം നേതാവ് ലോറന്‍സ് ബിഷ്ണോയിയാണെന്ന് വ്യക്തമാക്കി ഡല്‍ഹി പോലീസിന്റെ പുതിയ വെളിപ്പെടുത്തൽ. കേസില്‍ പ്രതികളായ അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞതായും പോലീസ് അറിയിക്കുകയുണ്ടായി. കൂടാതെ മഹാകല്‍ എന്ന സിദ്ധേഷ് ഹിരാമന്‍ കാംലെയെ അറസ്റ്റ് ചെയ്തതായും സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ധാലിവള്‍ ചൂണ്ടിക്കാണിച്ചു. ഗായകനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയുമായി അടുത്ത ബന്ധമുള്ളയാളാണ് മഹാകല്‍ എന്ന് പോലീസ് വ്യക്തമാക്കുകയാണ്.
'സിദ്ധു മൂസേവാലയുടെ കൊലപാതകക്കേസ് അന്വേഷിക്കുന്നതിനായി ഡല്‍ഹി പോലീസിനു കീഴില്‍ സ്പെഷ്യല്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പഞ്ചാബിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലയാളികളെയെല്ലാം അറസ്റ്റ് ചെയ്യാനാണ് ശ്രമം. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.' എന്ന് ധാലിവാള്‍ പറഞ്ഞു.
കൂടാതെ പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് ചൊവ്വാഴ്ച അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha