പ്ലാവില്‍ നിന്ന ചക്ക വീഴുന്ന ശബ്ദം.... അനക്കം കേട്ട് ഞെട്ടിയുണര്‍ന്ന കുടുംബം ലൈറ്റിട്ടതോടെ ഒറ്റയാന്‍ വേലി പൊളിച്ച് വീടിനു നേരെ പാഞ്ഞടുത്തു, ഒറ്റയാനില്‍ നിന്ന് യുവാവും കുടുംബാംഗങ്ങളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാലടി പ്ലാന്റേഷന്‍ തോട്ടത്തിലെ ടിഎസ്ആര്‍ ഫാക്ടറിക്കു സമീപത്ത് ലയത്തില്‍ താമസിക്കുന്ന അമീറാണ് കഷ്ടിച്ചു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സമീപത്തെ പ്ലാവില്‍ നിന്ന് ഒറ്റയാന്‍ ചക്കയിടുന്ന ശബ്ദം കേട്ടാണ് അമീര്‍ ഞെട്ടിയുണര്‍ന്നത്. വീടിനുള്ളില്‍ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ അനക്കം കേട്ട മാത്രയില്‍ ആനയെ ഭയന്ന് ലൈറ്റിട്ടതോടെ ഒറ്റയാന്‍ വേലി പൊളിച്ച് വീടിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.
വീടിനു മുന്‍വശത്തെ മരയഴികള്‍ തകര്‍ത്ത ആന ആളെ പിടിക്കാനായി തുമ്പിക്കൈ നീട്ടിയതോടെ യുവാവ് നടുമുറിയിലേക്ക് ഓടിക്കയറി. മുറ്റത്തെ തണല്‍മറയും ചെടിച്ചട്ടികളും നശിപ്പിച്ചാണ് ആന മടങ്ങിയത്. ഇതിനിടയില്‍ വീട്ടുകാര്‍ ഒന്നടങ്കം കൈക്കുഞ്ഞുമായി അടുത്ത വീട്ടില്‍ രക്ഷപ്രാപിച്ചു.
തോട്ടം തൊഴിലാളി സജിയുടെ ബൈക്കും കൊമ്പന്‍ തട്ടിത്തെറിപ്പിച്ചു. വെളിച്ചം കണ്ടാല്‍ ആക്രമിക്കുന്ന കൊമ്പന്‍ പ്രദേശവാസികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇരുള്‍ പരക്കുന്നതോടെ എണ്ണപ്പന തോട്ടം കാട്ടാനകളുടെ മേച്ചില്‍പ്പറമ്പാകുന്നു.
" a
https://www.facebook.com/Malayalivartha