'നയന്‍താര പ്രസവവേദനയില്‍ കിടക്കുമ്പോള്‍ നിന്നേപോലെ വിഘ്‌നേഷും അവളെ പ്രാപിക്കാന്‍ പോകില്ല'; താരവിവാഹത്തില്‍ ലൗജിഹാദ് പരാമര്‍ശം നടത്തിയ വക്കീലിന് കാസയുടെ അന്ത്യകൂദാശ..

തെന്നിന്ത്യന്‍ നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷിന്റേയും വിവാഹത്തെ വിവാദമാക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി കാസ. അഡ്വക്കേറ്റ് ജഹാന്‍ഗീര്‍ ആമിന റസാഖാണ് ക്രിസ്ത്യാനിയായ നയന്‍താരയുടേയും ഹിന്ദുവായ വിഘ്‌നേഷിന്റേയും വിവാഹം ലവ് ജിഹാദുമായി താരതമ്യം ചെയ്ത് രംഗത്ത് വന്നത്.
കാസ അതായത്, ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ജഹാന്‍ഗീര്‍ ആമിന റസാഖിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു..
'ഡേയ് ജഹാംഗീറെ ,,അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യന്‍ അമ്പലത്തില്‍ വച്ച് കെട്ടിയപ്പോളല്ലേ അല്ലാതെ അവള്‍ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോള്‍ അല്ലല്ലോ അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് നീ മനസിലാക്കിയത് ??? അണ്ണാച്ചി പയ്യന്‍ കെട്ടിയെങ്കില്‍ അത് മതം വളര്‍ത്താനല്ല , കെട്ടിയെങ്കില്‍ അവന്‍ അന്തസ്സായി നോക്കിക്കോളും , അവള്‍ അവന്റെയൊപ്പം അവന്റെ വീട്ടിലുണ്ടാവും , ഒരു മനുഷ്യ സ്ത്രീ എന്ന നിലയില്‍ അവള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവന്‍ നല്‍കും , അവളെ അവന്‍ അന്യരാജ്യത്ത് കൊണ്ടുപോയി അവിടുത്തെ തീവ്രവാദികള്‍ക്ക് കാഴ്ച വെക്കുകയില്ല , അവളെ കൃഷിയിടം ആക്കുകയില്ല , മട്ടന്‍ കറിക്ക് ഉപ്പ് കൂടിയതിന്റെ പേരില്‍ അവളെ ഉപേക്ഷിക്കുകയുമില്ല.
ഇനി ഗര്‍ഭിണിയായി കഴിഞ്ഞ് പ്രസവിക്കാന്‍ പലക കട്ടിലില്‍ വേദനയോടെ കിടക്കുമ്പോള്‍ പോലും അവളെ പ്രാപിക്കണമെന്ന് അവന് നിന്നെപ്പോലെ ഒരിക്കലും തോന്നുകയുമില്ല കേട്ടോ ജഹാംഗീര്‍ ആമീന റസാക്കേ.. ഇനി അവന്റെ പ്രായത്തിന്റെ കാര്യം അവനല്ലേ അവളെക്കാള്‍ പ്രായക്കുറവ് ........ അല്ലാതെ നയന്‍താരയ്ക്ക് 16 ഉം അണ്ണാച്ചി പയ്യന് 66 ഉം അല്ലല്ലോ !' ഇങ്ങനെയായിരുന്നു കാസ മറുപടി നല്‍കിയത്.
നയന്‍താര വിഘ്‌നേഷ് വിവാഹവാര്‍ത്ത എത്തിയ ഉടന്‍ തന്നെ അതിനെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദു വിവാഹം കഴിച്ചുകൊണ്ടുപോകുന്നതില്‍ ലവ് ജിഹാദ് ആരോപിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന് പ്രശ്‌നമൊന്നുമില്ലേ എന്നായിരുന്നു ജഹാന്‍ഗീര്‍ ആമിന റസാഖ് പരിഹസിച്ചത്.
'നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ അടിച്ചോണ്ട് പോയി, മതം മാറ്റി അമ്പലങ്ങളില്‍ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയില്‍ അച്ചനോ, സഭയ്‌ക്കോ, കാസയ്‌ക്കോ, സാക്ഷാല്‍ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?.'.ഇങ്ങനെയായിരുന്നു അഡ്വ. ജഹാന്‍ഗീര്‍ ആമിന റസാഖിന്റെ പരിഹാസ പോസ്റ്റ്.
ഇതിനെതിരെയാണ് കാസ രംഗത്ത് വന്നത്. മുസ്ലീം സമുദായത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ കൂട്ടുപിടിച്ചാണ് കാസയുടെ മറുപടി. നേരത്തെ പിസി ജോര്‍ജ്ജ് അടക്കം ഇത്തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ക്രിസ്റ്റ്യന്‍, ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം വിഭാഗത്തിലെ യു വാക്കള്‍ വിവാഹം കഴിക്കുകയും പ്രസവശേഷം ഇവരെ പിന്നീട് കാണാന്‍ സാധിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ പെണ്‍കുട്ടികളെ തീവ്രവാദ ബന്ധമുള്ള നാടുകളിലേക്ക് കടത്തും എന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. വെണ്ണല ശ്രീ മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് ഈ വിദ്വേഷ പ്രസംഗം പിസി ജോര്‍ജ്ജ് നടത്തിയത്. മാത്രമല്ല ഈ വിവാദ പ്രസംഗത്തിന് മുമ്പ് പിസി തിരുവനന്തപുരത്തും മത വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത് വരുകയും പിസിയെ പോലീസ് പൂട്ടുകയും ചെയ്തിരുന്നു..
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പിസി ജോര്‍ജ്ജ് നടത്തിയ വിവാദ പരാമര്‍ശങ്ങളെ കാസ അംഗീകരിക്കുകയാണ് ഉണ്ടായത് എന്നാണ്. പിസി പറഞ്ഞതില്‍ തെറ്റില്ല എന്നാണ് കാസ പറയുന്നത്. നേരത്തെ പിസി ജോര്‍ജ്ജ് നടത്തിയ വിവാദ പ്രസംഗത്തിന്റെ, ചെറിയ രൂപമാണ് കാസ ഇപ്പോള്‍ അഡ്വക്കേറ്റ് ജഹാന്‍ഗീര്‍ ആമിന റസാഖിന് നല്‍കിയിരിക്കുന്ന മറുപടിയിലും അലയടിക്കുന്നത് എന്ന് നിസ്സംശയം പറയാം..
https://www.facebook.com/Malayalivartha
























