തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ അതിക്രമം നേരിട്ടതായി പരാതിയുമായി യുവതി രംഗത്ത്....

തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ അതിക്രമം നേരിട്ടതായി പരാതിയുമായി യുവതി രംഗത്ത്.... നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രാ മധ്യേയാണ് സഹയാത്രികന് കയറിപ്പിടിച്ചുവെന്നാണ് സാമൂഹികപ്രവര്‍ത്തക കൂടിയായ യുവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് നെയ്യാറ്റിന്‍കരയിലേക്ക് പോകുന്ന വഴിയില്‍ മുടവൂര്പ്പാറയ്ക്കും ബാലരാമപുരത്തിനും ഇടയിലാണ് സംഭവം നടന്നത്. പ്രതികരിച്ചതോടെ അക്രമി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അപ്പോള്‍ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചുകൊടുത്തു എന്ന ഗുരുതരമായ ആരോപണവുമാണ് യുവതി ഉന്നയിക്കുന്നത്.
കെ.എല്‍ 15- 8789 എന്ന നമ്പര്‍ ബസിലാണ് സംഭവം നടന്നത്. കണ്ടക്ടര്‍ പ്രതിയെ തടഞ്ഞുവെയ്ക്കുകയും വണ്ടി പോലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തെങ്കിലും ഇയാള്‍ രക്ഷപ്പെട്ടുവെന്നും ബസിലെ സഹയാത്രികരാരും തന്നെ ഇയാളെ പിടികൂടാനായി സഹായിച്ചില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ യുവതി വ്യക്തമാക്കി.
സംഭവം നടന്നപ്പോള്‍ തന്നെ പോലീസ് കണ്ടോള് റൂമില്‍ വിവരം അറിയിച്ചിട്ടുണ്ട്. കൈയില്‍ ചുവന്ന നൂലുകള്‍ കെട്ടിയ കുറിയിട്ട് കടും നീല ഷര്‍ട്ട് ഇട്ട ഒരാളാണ് അതിക്രമം നടത്തിയതെന്ന് യുവതി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
" f
https://www.facebook.com/Malayalivartha