പോത്ത് ചുവപ്പ് നിറം കണ്ടാല്‍ പേടിക്കുന്നതുപോലെയാ മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാലുള്ള പേടി, മാനസിക നില പരിശോധിക്കണം...സമനില തെറ്റിയ പോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം, സുരക്ഷയുടെ പേരിലെ മാസ്ക് അഴിപ്പിക്കലിനെ പരിഹാസിച്ച് കെ മുരളീധരന്‍ എംപി

പോത്ത് ചുവപ്പ് നിറം കണ്ടാല്‍ പേടിക്കുന്നത് പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാലുള്ള പേടിയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. പൊതു സമ്മേളനത്തില്‍ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.
സമനില തെറ്റിയ പോലെ പെരുമാറുന്നു. മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം.കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി. സ്വര്‍ണക്കടത്തുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് മനസമാധനത്തോടെ പുറത്തിറങ്ങി നടക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തി.കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ല.
കറുത്ത മാസ്‌ക് പാടില്ല, വസ്ത്രം പാടില്ല. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.
തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
https://www.facebook.com/Malayalivartha