Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ടിഡിഎഫ് നേതാക്കള്‍ ഇന്നു മുതല്‍ റിലേ നിരാഹാര സമരത്തിലേക്ക്

13 JUNE 2022 11:08 AM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) നേതാക്കള്‍ ഇന്നു മുതല്‍ റിലേ നിരാഹാര സമരം ആരംഭിക്കും. ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘടന സമരം നടത്തുക.

ആറിന് തുടങ്ങിയ രാപ്പകല്‍ സത്യഗ്രഹത്തിന്റെ രണ്ടാംഘട്ടമായാണ് നിരാഹാര സമരമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു.എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുന്നത്.

 



സംഘടനാ ജനറല്‍ സെക്രട്ടറിമാരായ ആര്‍ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം തുടങ്ങുന്നത്. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

അതേസമയം ധനവകുപ്പ് വീണ്ടും കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നല്‍കാന്‍ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. 35 കോടി രൂപ വേണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം.



കൂടാതെ ഇന്നലെ മുതല്‍ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും കെഎസ്ആര്‍ടിസി അധിക സര്‍വീസ് തുടങ്ങി. ഷെഡ്യൂള്‍ അനുസരിച്ച് 20 ശതമാനം വരെ അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനമായിട്ടുള്ളത്. സ്റ്റേഷനുകളില്‍ നിന്നുള്ള ആവശ്യപ്രകാരം ഡിപ്പോകളില്‍ അധിക ഷെഡ്യൂളുകള്‍ നല്‍കിയേക്കും. ആദ്യഘട്ടത്തില്‍ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സര്‍വീസ് തുടങ്ങുക. ഞായറാഴ്ചകളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവ പുനഃരാരംഭിക്കുന്നതിന് കൂടാതെയാണ് അധിക സര്‍വീസ് അനുവദിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (6 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (7 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (9 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (10 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (10 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (10 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (11 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (11 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (11 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (12 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (13 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (13 hours ago)

Malayali Vartha Recommends