സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാനൊരുങ്ങി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാനൊരുങ്ങി ആരോഗ്യവകുപ്പ്. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ, ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുക. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകുകയും ചെയ്തു.
ആശുപത്രികളിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ, ജനങ്ങളോടുള്ള ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പരിശീലനം ആരംഭിക്കാനായി തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനകം പരിശീലനം കർശനമായി പൂർത്തിയാക്കാനും നിർദേശം നൽകി.
രോഗി പരിചരണം, പബ്ലിക് റിലേഷൻസ്, പ്രൊഫഷണൽ എത്തിക്‌സ്, പരാതി പരിഹാരം എന്നിവയിലാണ് പരിശീലനം നൽകുക. പരിശീലനം പൂർത്തിയാക്കാത്തവരെ ജോലിയിൽ തുടരാനായി അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് . ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം 10 പേരടങ്ങുന്ന ബാച്ചുകളായാണ് 10 ദിവസത്തെ പരിശീലനം നൽകുന്നത്.
"
https://www.facebook.com/Malayalivartha






















