ചീത്ത വിളിയും മർദ്ദനവും, ഓഫീസ് ജീവനക്കാരിയുടെ പരാതിയിൽ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്

കെ.പി.സി.സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് ജീവനക്കാരിയുടെയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തന്നെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് ഷെഫീറിൻറെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിൽ പറയുന്നത്.
10 വർഷത്തോളമായി ജോലി ചെയ്യുന്ന സജിത കുമാരിയുടെ പരാതിയിൽ ആണ് പൊലീസ് കേസ് എടുത്തത്.ക്രൈം 10 40 /2022 അണ്ടർ സെക്ഷൻ 294b 323 354 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്.എന്നാൽ ഷെഫീർ നൽകിയ പരാതിയിൽ വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തു.
താൻ അറിയാതെ ക്ലാർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് യുവതിക്കെതിരെ ഷെഫീർ നൽകിയ പരാതി.ഷെഫീർ ആണ് അദ്യം ഓഫീസ് ജീവനക്കാരിക്കെതിരെ പോലീിൽ പരാതി നൽകിയത്.ഇതിന് ശേഷമാണ് ക്ലാർക്ക് പൊലീസിനെ സമീപിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. അന്ന് ഇലക്ഷൻ പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാൽ വീഡിയോ ചെയ്ത് പണം നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സ്വരൂപിക്കുകയായിരുന്നു. ഇപ്പോൾ കെ പി സി സിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമാണ്.
https://www.facebook.com/Malayalivartha