സാദിഖലി ചെയ്താൽ ആഹാ! KNA ഖാദർ ചെയാൽ ഓഹോ? ഇരട്ടത്താപ്പ് പൊളിച്ചടുക്കി... പതഞ്ജലി സ്വാമിയെ കെട്ടിപ്പടിച്ച് സാദിഖലി ശിഹാബ് തങ്ങൾ....

പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരികയാണെങ്കില്‍ ഫോറങ്ങള്‍ പൂരിപ്പിക്കാന്‍ മുസ്ലിംലീഗ് സഹായം നല്‍കുമെന്ന് പ്രസ്താവനയിറക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പുലിവാല്‍ പിടിച്ചതാണ് കെ.എന്‍.എ ഖാദര്‍. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് വേദിയിലെത്തി അദ്ദേഹം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മുസ്‌ലീം ലീഗ് മുന്‍ എംഎല്‍എ കെ.എന്‍.എ ഖാദര്‍ കേസരിയുടെ വേദിയില്‍ എത്തിയതിനെ ചൊല്ലി വമ്പൻ വിവാദങ്ങളാണ് കൊടുംബിരി കൊണ്ടത്. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് അദ്ദേഹം സംവദിച്ചത്. കെ.എന്‍.എ.ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു.
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ.എന്‍.എ. ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നിലവില്‍ മുസ്‌ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമാണ് കെ.എന്‍.എ ഖാദര്‍. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എന്‍.എ. ഖാദറിന്റെയും പ്രസംഗം. ആ പ്രസംഗത്തിനിടയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തനിക്ക് പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ കഴിഞ്ഞുള്ളു. അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.
കെ.എന്‍.എ. ഖാദര്‍ കുറച്ച് കാലമായി ലീഗുമായി അസ്വരസ്യത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ ഇടത്താവളങ്ങള്‍ തേടുന്ന നടപടിയുടെ ഭാഗമായിരുന്നോ ഇന്നത്തെ വേദി പങ്കിടലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അത് ശരിവക്കുന്ന തരത്തില്‍ ആര്‍എസ്എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകഥ ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെ.എന്‍.എ.ഖാദര്‍ നടത്തിയത് എന്നുള്ള ആരോപണമാണ് മുസ്ലീം ലീഗ് ക്യാമ്പിൽ നിന്നും ഉയർന്ന് കേട്ടത്.
എന്നാലിപ്പോൾ 2014ലെ ഒരു ഫോട്ടോയാണ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. KNA ഖാദറിനെ വിവാദത്തിൽ നിർത്തുമ്പോൾ മുസ് ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പഴയ വിവാദ ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്.
കോഴിക്കോട്ടെ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ സോമയാഗ വേദിയില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തതായ വാർത്ത കണ്ടു. സന്യാസി വര്യന്മാരും സാദിഖലി തങ്ങളും ചേർന്ന് യാഗ സദസ്സ് ഗംഭീരമാക്കിയ പഴയ ഒരു വാർത്തയാണ് ഇത്. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങൾ. ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താൽകാലിക ചുമതല. നിലവിൽ പാണക്കാട് കുടുംബത്തിലെ മുതിർന്ന അംഗവും ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.
ആ വേദിയിലെ മുഖ്യ താരം വിവാദ സന്യാസി ബാബ രാംദേവ് ആയിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ആൾദൈവ വ്യവസായ ശൃംഖലയിലെ അംബാനിയെന്ന് വിളിക്കാവുന്ന വിവാദ വ്യക്തിത്വമാണ് ബാബാ രാംദേവ്. ബി ജെ പി യുടെയും നരേന്ദ്ര മോദിയുടെയും ശക്തനായ വക്താവും പ്രചാരകനും. സംഘ പരിവാർ നേതൃത്വം നല്കുന്ന തീവ്ര ഹിന്ദുത്വ ആശയങ്ങൾക്ക് പിന്തുണയും ആൾബലവും കൊടുക്കുന്നയാൾ. വൻതോതിൽ സാമ്പത്തിക ക്രമക്കേടുകകൾ നടത്തിയതിന്റെയും അനധികൃത സ്വത്തുകൾ സമ്പാദിച്ചതിന്റെയും പേരിൽ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തി കൂടിയായിരുന്നു.
ഇതുകൂടാതെ, 2016ൽ ബാബാ രാംദേവിനൊപ്പം കോഴിക്കോട്ട് സോമയാഗവേദി പങ്കിട്ട വിവാദത്തിനു പിന്നാലെ ശ്രീ ശ്രീ രവിശങ്കറിന്റെ സാംസ്‌ക്കാരിക ഉത്സവത്തിലും പങ്കെടുത്ത് പുലിവാലു പിടിച്ചിരുന്നു മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍.
കേന്ദ്രസര്‍ക്കാരിന്റെ തീവ്ര ഹിന്ദുത്വത്തിനും അസഹിഷ്ണുതക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണം എന്ന് ആവശ്യം മുസ്ലീം ലീഗ് ഉയർത്തുന്നതിനൊപ്പമായിരുന്നു സംഘപരിവാറിനെ തുണക്കുന്നവരുടെ വേദിയില്‍ പിന്തുണയുമായി പാണക്കാട് കുടുംബത്തില്‍ നിന്നുള്ള സാദിഖലി തങ്ങളെത്തിയത്.
ഇതിനുപിന്നാലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം പ്രമുഖ ലോകനേതക്കളും ബഹിഷ്‌ക്കരിച്ച ശ്രീശ്രീ രവിശങ്കറിന്റെ സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെടുത്താണ് അദ്ദേഹം അന്ന് മാതൃകയായി മാറിയത്. യമുനാതീരത്ത് അനുമതിയില്ലാതെ പരിപാടി നടത്തിയതിന് ദേശീയ ഹരിത ട്രബ്യൂണല്‍ രവിശങ്കറിന് 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതു വിവാദമായതോടെയാണ് രാഷ്ട്രപതി അടക്കമുള്ള പല പ്രമുഖരും വിട്ടു നിന്നത്. അത്തരത്തിൽ പുലിവാല് പിടിച്ച സാദിഖലി ശിഹാബ് തങ്ങൾക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. അപ്പോഴാണ് അതേ ലീഗുകാർ തന്നെ കെഎന്‍എ ഖാദറിനെ വിറപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.
മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കെഎൻഎ ഖാദറായിരുന്നു. പ്രചാരണത്തിനിടിയിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഖാദർ സന്ദർശനം നടത്തുകയും കൈക്കൂപ്പി പ്രാർത്ഥിച്ച് കാണിക്കയിട്ടതും വലിയ വാർത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിപ്പോയതിനെ തുടർന്ന് എൻഡിഎയുടെ സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായപ്പോൾ നടൻ സുരേഷ് ഗോപി പ്രവർത്തകരോട് ഖാദറിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതും വലിയ വാർത്തയായിരുന്നു.
ഓരോ മത വിഭാഗത്തിലെ നേതാക്കളും മറ്റു മതവിഭാഗങ്ങളുടെ പൊതുപരിപാടികളിൽ സൗഹാർദ്ധ പ്രതിനിധികളായി പങ്കെടുക്കുന്നതും സംസാരിക്കുന്നതും ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത ബഹുസ്വര സമൂഹത്തിൽ തീർത്തും ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് മതാന്ധത വെടിഞ്ഞ് മതസൗഹാർദപരമായ കാര്യങ്ങൾ ചെയ്ത് ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നതാണ് കേരള സമൂഹത്തിനെ സംബന്ധിച്ച് ഏറ്റവും നല്ലത്. മത വേദികളിലും അനുബന്ധ പൊതുപരിപാടികളിലും പരസ്പരം സഹകരിക്കുന്നതും ആശംസകൾ കൈമാറുന്നതും നമ്മുടെ മണ്ണിന്റെ മത സൗഹാർദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ നല്ലതാണ്.
https://www.facebook.com/Malayalivartha























