Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും

05 FEBRUARY 2026 07:34 AM IST
മലയാളി വാര്‍ത്ത

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവും തമ്മിൽ നടത്തിയ ഉന്നതതല യോഗത്തിലാണ് ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രൊജക്ട് ചീറ്റയുടെ ഭാ​ഗമായാണ് ബോട്സ്വാനയിൽ നിന്ന് രാജ്യത്തേക്ക് ചീറ്റകളെ എത്തിക്കുന്നത്.

പ്രോജക്ട് ചീറ്റയുടെ ഭാ​ഗമായി 2022 സെപ്തംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു.

പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. രാജ്യത്ത് ഇപ്പോൾ 30 ചീറ്റകളുണ്ട്. കുനോയിലും മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ് ചീറ്റകളുള്ളത്. പെൺചീറ്റകളായ ജ്വാല, ആശ, ​ഗാമിനി എന്നിവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. കുനോയിൽ ഇതുവരെ 26 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. ജനിച്ച കുഞ്ഞുങ്ങളും വിവിധ കാരണങ്ങളാൽ ചത്തു.

രാജ്യത്ത്‌ വംശനാശം സംഭവിച്ച ഒരു വിഭാഗമാണ്‌ ചീറ്റ. 1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും നിരവധി ചീറ്റകളെ കെഎൻപിയിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ടായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (6 minutes ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (22 minutes ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (34 minutes ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (47 minutes ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (1 hour ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (1 hour ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (1 hour ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (1 hour ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (1 hour ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (2 hours ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (2 hours ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (7 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (7 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (7 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (8 hours ago)

Malayali Vartha Recommends