ബാലഭാസ്കറിന്റെ മരണത്തിലും ഇടനിലക്കാരിയായി സരിത? അടിമുടി ദുരൂഹത; കള്ളക്കടത്തും! പൊട്ടിത്തെറിച്ച് ബാലുവിന്റെ അച്ഛൻ... ഹർജി കോടതി തള്ളുമെന്ന് ഉറപ്പിച്ച് സരിത....

മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്‌നായിരുന്നു ബാലഭാസ്ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ബാലുവിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. 2018 സെപ്തംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തെത്തുടർന്ന് മകൾ തേജസ്വിനി ബാല മരിച്ചു.
ഒക്ടോബർ 2ന് തന്റെ നാല്പതാം വയസിൽ ബാലഭാസ്കറും യാത്രയായി. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്. സ്വർണക്കടത്ത് മാഫിയയെ പറ്റിയുള്ള ഊഹാപോഹങ്ങൾ നേരത്തേയും ഉയർന്ന് കേട്ടിരുന്നു. പക്ഷേ അത് തെളിയിക്കാൻ തക്ക ഒരു വിവരങ്ങളും ലഭിച്ചിരുന്നില്ല.
എന്നിരുന്നാലും ഈ കേസിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയായിരുന്നു അച്ഛന്‍ ഉണ്ണി ഹര്‍ജി സമര്‍പ്പിച്ചത്. അതിന്റെ വിധി ഈ മാസം 30നാണ് വരാനിരിക്കുന്നത്. അതിനിടയിൽ വിവാദ നായിക സരിത എസ്. നായരുടെ ഇടപെടൽ കൂടി പുറത്ത് വന്നിരിക്കയാണ്. പുതിയ വിവാദമായി അത് മാറിയിട്ടുമുണ്ട്.
സിബിഐ പ്രത്യേക കോടതിയാണ് ഈ കേസിൽ വിധി പറയുന്നത്. ഹര്‍ജി തള്ളുമെന്ന് സരിത എസ്. നായര്‍ തന്നെ വിളിച്ചു പറഞ്ഞുവെന്നാണ് ഉണ്ണി ആരോപിക്കുന്നത്. മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്നും പിന്നാലെ വാഗ്ദാനം ചെയ്തു. കേസിൽ അട്ടിമറി സംശയിക്കുന്നു, സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. എന്താണ് ഈ കേസിൽ സരിതയ്ക്ക് ഇത്ര ഉത്ഘണ്ട എന്ന് ചോദ്യമാണ് പ്രത്യക്ഷത്തിൽ ഉയർന്ന് വരുന്നത്.
ഈ സാഹചര്യത്തില്‍ അവരെന്തിനാണ് തന്നെ വിളിച്ചതെന്ന് വ്യക്തമല്ല. സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകാമെന്ന് പറഞ്ഞു.കേസിൽ സഹായിക്കാമെന്ന് പറഞ്ഞു. സരിതയുടെ അഭിഭാഷകനും എന്റെ അഭിഭാഷകനും ഒന്നല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം ബാലഭാസ്കറിന്‍റെ അച്ഛനെ വിളിച്ചിരുന്നതായി സരിതയും സ്ഥിരീകരിച്ചിട്ടുണ്ട്. സൗഹാർദ പരമായി കേസിന്‍റെ കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്‍റെ അടിസഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നിൽ എന്ത് ചേതോവികാരമാണ് നിലനിൽക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
മരണത്തിൽ പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടന്‍ സോബിയും ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്. കേസ് അന്വേഷിച്ച സി ബി ഐയ്‌ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരുന്നത്. കേസുമായി ബന്ധമുളള നിര്‍ണായക സാക്ഷികളെ ബോധപൂര്‍വം ഒഴിവാക്കി.
അതേസമയം, നുണ പരിശോധന തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എന്നാൽ, കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സി ബി ഐയും കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ബാലഭാസ്‌കറിന് സംഭവിച്ചത് അപകട മരണമാണെന്ന് വ്യക്തമാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ബാലഭാസ്ക്കറിന്റെ ഡ്രൈവർ അർജുനെ പ്രതിയാക്കി ആയിരുന്നു സി ബി ഐ കുറ്റപത്രം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും സി ബി ഐ വ്യക്തമാക്കിയിരുന്നു. സി ബി ഐ ഡി വൈ എസ് പി ആയിരുന്ന അനന്ത കൃഷ്‌ണനാണ് 2021 ഫെബ്രുവരി 2 ന് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 132 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിരുന്നു. നൂറിലധികം രേഖകളും പരിശോധിച്ചു. മരണത്തിൽ ദുരൂഹത ഇല്ലെന്നും ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ ആണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്ന് സി ബി ഐ അന്വേഷണത്തിൽ കണ്ടെത്തി.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്. പിന്നാലെ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ലോക്കല്‍ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ബാലുവിന്‍റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും, പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയത്. ഇതോടെ ബാലുവിന്‍റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘം ഉണ്ടെന്ന സംശയം ബലപ്പെട്ടു.
ബന്ധുക്കള്‍ ദുരൂഹത സംശയിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് ഉറപ്പിച്ചു. അര്‍ജുനെതിരെ കേസും എടുത്തു. എന്നാല്‍ അപകടത്തിനു പിന്നില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ചും നടത്തിയത്.
ഇതിനിടെ, അപകടത്തിനു മുമ്പ് ബാലുവിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബിയെത്തി. ക്രൈംബ്രാഞ്ച് പക്ഷേ സോബിയുടെ മൊഴിയില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. തുടര്‍ന്നും അച്ഛനടക്കമുളള ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് സിബിഐയിലേക്കു പോയത്.
https://www.facebook.com/Malayalivartha























