ഒടുവില്‍ സ്വപ്ന അത് പറഞ്ഞു: തന്നെ കള്ളക്കടത്തുകാരി ആക്കിയത് നമ്പര്‍ വണ്‍! എല്ലാ തെളിവുകളും കൈയിലുണ്ട്.

മുഖ്യമന്ത്രി മറന്നു വച്ച ബാഗിന്റെ തെളിവുകള്‍ സ്വപ്ന ഇ.ഡിക്ക് കൈമാറിയതായി സൂചന. ബാഗില്‍ കറന്‍സിയായിരുന്നുവെന്നാണ് സ്വപ്ന സുരേഷ് ഇ ഡിക്ക് നല്‍കിയ മറുപടി. സ്വപ്നയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിക്ക് നിര്‍ണായകമാവും. മുഖ്യമന്ത്രി കറന്‍സി കടത്തിയതോടെയാണ് കോണ്‍സുലേറ്റിലും കള്ളക്കടത്ത് തുടങ്ങിയതെന്നാണ് സ്വപ്ന ഇ ഡിക്ക് നല്‍കിയ മൊഴിയെന്നാണ് മനസിലാക്കുന്നു. ഇത് ശരിയാണെങ്കില്‍ യു എ ഇ എംബസിയെ കള്ളം പഠിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പറയേണ്ടി വരും.എന്നാല്‍ ഒരു മുഖ്യമന്ത്രി കറന്‍സി നോട്ടുകള്‍ അപരിചിതരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. എന്നാല്‍ സ്വപ്ന ഇക്കാര്യം അടിവരയിട്ട് ഇക്കാര്യം പറയുകയാണ്.
ബാഗിന്റെ കാര്യം ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്ഥിതീകരണം നല്‍കിയതോടെയാണ് ഇ.ഡി.കൂടുതല്‍ നടപടികളിലേക്ക് പ്രവേശിച്ചത്. ഏതായാലും സ്വപ്നയുടെ തെളിവുകള്‍ മുഖ്യമന്ത്രിക്ക് വിനയായി തീരുമെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനത്തില്‍ ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നിരുന്നുവെന്ന് എം.ശിവശങ്കര്‍ പറഞ്ഞതാണ് സ്വപ്നയുടെ വാദം ബലപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ശിവശങ്കരന്റെ മൊഴി പുറത്തു വന്നു. കസ്റ്റംസിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നത്. എന്നാല്‍ ബാഗേജ് മറന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ബാഗ് മറന്നുവെന്ന കാര്യം സ്വപ്നയുടെ മൊഴി കള്ളമല്ലെന്നാണ് ഇ.ഡി.കരുതുന്നത്.
അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ അടങ്ങിയ ബാഗ് ആണ് മറന്നുവെന്നാണ് എം ശിവശങ്കറിന്റെ മൊഴി. ഇത് പിന്നീട് എത്തിച്ചത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയായിരുന്നുവെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ എം ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായും ഈ സമയത്ത് കറന്‍സിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ ആദ്യ വെളിപ്പെടുത്തല്‍. ഇതിന്റെ തെളിവാണ് സ്വപ്ന നല്‍കിയത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തള്ളിയാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ഇനി സ്വപ്ന പറയുന്നത് കേള്‍ക്കാം.
''2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്നു. ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അത് നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സര്‍പ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.''
അതായത് കറന്‍സി അടങ്ങുന്ന ബാഗിന്റെ ചിത്രം സ്വപ്ന എടുത്തെന്നാണ് മനസിലാക്കുന്നത്. ബാഗിന്റെ വീഡിയോ ചിത്രവും എടുത്തിട്ടുണ്ട്. കറന്‍സി അടങ്ങുന്ന ബാഗിന്റെ വിശദാംശങ്ങള്‍ സ്‌കാനിങ്ങിലൂടെയാണ് താന്‍ മനസിലാക്കിയതെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് കാണാതായതിലെ ദുരൂഹതയും സംശയങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ അടങ്ങിയ ബാഗേജ് വിട്ടു പോയപ്പോള്‍ എത്തിച്ചത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ ആണെന്ന് ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയാണ് സര്‍ക്കാരിന് വിനയായത്..മുഖ്യമന്ത്രിക്ക് എതിരായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിക്കും വെളിപ്പെടുത്തലിനും പിന്നാലെ ആണ് സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നത്. കാണാതായ ബാഗേജ് വഴിയുള്ള കറന്‍സി കടത്തും ക്ലിഫ് ഹൗസിലേക്ക് വന്ന ബിരിയാണി ചെമ്പും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കി. പക്ഷെ ആ ആരോപണങ്ങളെ ഖണ്ഡിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്. സ്വപ്നയുടെ ആരോപണം പൂര്‍ണമായും തള്ളിയ മുഖ്യമന്ത്രി 2016ല്‍ തന്റെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് മറന്നിട്ടില്ല എന്നാണ് നിയമസഭയെ അറിയിച്ചത്.
പക്ഷേ ഇതിന് നേരെ വിരുദ്ധമാണ് എം.ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ അതിഥികള്‍ക്ക് നല്‍കാനുള്ള ഉപഹാരങ്ങള്‍ അടങ്ങിയ മൂന്നു ബാഗേജുകള്‍ തയ്യാറായിരുന്നില്ല. പിന്നീട് കോണ്‍സുല്‍ ജനറല്‍ സഹായിച്ചാണ് ഇവ എത്തിച്ചത്. ആറന്മുള കണ്ണാടി അടക്കം ഉള്ള ഉപഹാരങ്ങള്‍ ആയിരുന്നു ബാഗേജില്‍ എന്നുമായിരുന്നു ശിവശങ്കര്‍ നല്‍കിയ മൊഴി. ആരാണ് ഇവ എത്തിക്കാന്‍ ആവശ്യപ്പെട്ടത് എന്ന കസ്റ്റംസ് ചോദ്യത്തിന് എല്ലാവരും എന്ന് ശിവശങ്കര്‍ മറുപടി നല്‍കി. സ്വര്‍ണക്കടത്ത് ബാഗേജ് വിവാദത്തിലെ സംശയങ്ങള്‍ കൂട്ടുന്നതാണ് പുറത്തു വന്ന ശിവശങ്കറിന്റെ മൊഴി. സ്വര്‍ണക്കടത്ത് ആക്ഷേപം അന്വേഷണത്തിലൂടെ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.. സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍ ഒന്നിനു പോലും മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. ആരോപണത്തെ വര്‍ഗീയ വല്‍കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ സഭയില്‍ ശ്രമിച്ചത്. ആറന്‍മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മറന്നുപോയ ബാഗ് കോണ്‍സുല്‍ ജനറല്‍ വഴി കൊടുത്തയച്ചെന്ന് ശിവശങ്കര്‍ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയില്‍ വ്യക്തതയില്ല. ശിവശങ്കറിന് എല്ലാ സംരക്ഷണവും നല്‍കുന്നു. വിജിലന്‍സ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.
മകള്‍ക്കെതിരായ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച് പ്രതികരിച്ചു. എന്നാല്‍ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ അതിന് തെളിവ് നല്‍കി. ഇനി മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ കുഴല്‍ നാടന് ഏതായാലും മുഖ്യമന്ത്രി മറുപടി നല്‍കില്ല. ബിജെപിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ച് തകര്‍ത്തു. സോണിയ ഗാന്ധിയെ കൂടി ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍. യച്ചൂരി അടക്കമുള്ള നേതാക്കള്‍ കലാപ ബാധിതരെ കാണാമെന്ന വാക്ക് ലംഘിച്ച് അഹമ്മദാ ബാദില്‍ നിന്ന് മുങ്ങി , ഇതാണ് സിപിഎം എന്നും വി ഡി സതീശന്‍ ആക്ഷേപിച്ചു. മുമ്പ് സരിതാ നായരും സ്വപ്നയെ പോലെ തെളിവുകള്‍ സൂക്ഷിച്ചതാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായി തീര്‍ന്നത്. കളങ്കിത വ്യക്തിത്വങ്ങള്‍ തെളിവുസൂക്ഷിക്കുമെന്ന വിവേകം രാഷ്ട്രീയ കാര്‍ക്കില്ലാതെ പോയി. ഇതാണ് ഓരോ കാലത്തും രാഷ്ട്രീയക്കാരെ പ്രതിസന്ധിയിലാക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ പ്രധാന ലക്ഷ്യം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ്. മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങളുടെ ലക്ഷ്യവും മുഖ്യമന്ത്രിയുടെ മകള്‍ തന്നെയാണ്. വീണാ വിജയനെ മുന്നില്‍ നിര്‍ത്തി പിണറായിയെ വീഴ്ത്താനാണ് ശ്രമം. ഇത് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയാകട്ടെ പുതിയ നീക്കങ്ങളില്‍ തീര്‍ത്തും അസ്വസ്ഥനാണ്. മകളുടെ കമ്പനി ആരോപണ നിഴലിലാകുന്നത് മുഖ്യമന്ത്രിയെയും കുടുംബത്തെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വപ്നയും വീണയും തമ്മില്‍ സൗഹ്യദമുണ്ടായിരുന്നതിന് തെളിവുകള്‍ നിരവധിയുണ്ട്. ചുരുക്കി പറഞ്ഞാല്‍ തന്നെ കള്ളക്കടത്തുകാരിയാക്കിയത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അപ്പോഴും മുഖ്യമന്ത്രി എന്തിനാണ് സ്വപ്നയെ വിശ്വസിച്ചതെന്ന ചോദ്യം ബാക്കിയാവുന്നു. സ്വപ്നയെ വിശ്വസിച്ചത് മുഖ്യമന്ത്രിയാണോ അതോ ശിവശങ്കറാണോ എന്ന സംശയം മാത്രം ബാക്കിയാവുന്നു. സ്വപ്നയെ വശത്താക്കാന്‍ മുഖ്യമന്ത്രി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് ഫലവത്തായില്ല. ഷാജ് കിരണിനെ ഇറക്കി സ്വപ്നയെ നേരിട്ടതാണ് മുഖ്യമന്ത്രിക്ക് വിനയായത്.ഷാജ് കിരണ്‍ സ്വമേധയാ ഇറങ്ങിയതാണോ മുഖ്യമന്ത്രി ഇറക്കിയതാണോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയാണ് ഷാജിനെ ഇറക്കിയതെന്ന് സമ്മതിക്കാത്തവര്‍ ആരുമില്ല.
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇനി കഴിയുക ഇ ഡിക്ക് മാത്രമാണ്. എന്നാല്‍ പിണറായിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തെറ്റിയ സാഹചര്യത്തില്‍ ഇതില്‍ ഒരു മാറ്റം ഉണ്ടാകാനിടയില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വപ്ന മാധ്യമങ്ങളോട് സംസാരിക്കുന്നില്ല. യാതൊരു കാരണവശാലും ഇ.ഡിക്ക് നല്‍കുന്ന മൊഴി ഒരു കാരണവശാലും പുറത്തു പോകരുതെന്ന നിര്‍ദ്ദേശം സ്വപ്നക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യം സ്വപ്ന ധിക്കരിക്കാന്‍ തയ്യാറല്ല. അതിനിടെ സ്വപ്നക്ക് സംരക്ഷണം നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇ.ഡി അറിയിച്ചു.
https://www.facebook.com/Malayalivartha























