ശിവശങ്കറുടെ മൊഴിയിലും മുഖ്യന്ത്രിയ്ക്ക് കുരുക്ക്; ഇഡിയ്ക്കു മുന്നില്‍ എല്ലാം വെളിപ്പെടുത്തി സ്വപ്ന

അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ അടങ്ങിയ ബാഗേജ് വിട്ടു പോയപ്പോള്‍ എത്തിച്ചത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ ആണെന്ന് ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയാണ് സര്‍ക്കാരിന് വിനയായത്.. മുഖ്യമന്ത്രിക്ക് എതിരായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിക്കും വെളിപ്പെടുത്തലിനും പിന്നാലെ ആണ് സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നത്. കാണാതായ ബാഗേജ് വഴിയുള്ള കറന്‍സി കടത്തും ക്ലിഫ് ഹൗസിലേക്ക് വന്ന ബിരിയാണി ചെമ്പും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കി. പക്ഷെ ആ ആരോപണങ്ങളെ ഖണ്ഡിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്. സ്വപ്നയുടെ ആരോപണം പൂര്‍ണമായും തള്ളിയ മുഖ്യമന്ത്രി 2016ല്‍ തന്റെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് മറന്നിട്ടില്ല എന്നാണ് നിയമസഭയെ അറിയിച്ചത്.
പക്ഷേ ഇതിന് നേരെ വിരുദ്ധമാണ് എം.ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ അതിഥികള്‍ക്ക് നല്‍കാനുള്ള ഉപഹാരങ്ങള്‍ അടങ്ങിയ മൂന്നു ബാഗേജുകള്‍ തയ്യാറായിരുന്നില്ല. പിന്നീട് കോണ്‍സുല്‍ ജനറല്‍ സഹായിച്ചാണ് ഇവ എത്തിച്ചത്. ആറന്മുള കണ്ണാടി അടക്കം ഉള്ള ഉപഹാരങ്ങള്‍ ആയിരുന്നു ബാഗേജില്‍ എന്നുമായിരുന്നു ശിവശങ്കര്‍ നല്‍കിയ മൊഴി. ആരാണ് ഇവ എത്തിക്കാന്‍ ആവശ്യപ്പെട്ടത് എന്ന കസ്റ്റംസ് ചോദ്യത്തിന് എല്ലാവരും എന്ന് ശിവശങ്കര്‍ മറുപടി നല്‍കി. സ്വര്‍ണക്കടത്ത് ബാഗേജ് വിവാദത്തിലെ സംശയങ്ങള്‍ കൂട്ടുന്നതാണ് പുറത്തു വന്ന ശിവശങ്കറിന്റെ മൊഴി.
സ്വര്‍ണക്കടത്ത് ആക്ഷേപം അന്വേഷണത്തിലൂടെ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.. സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍ ഒന്നിനു പോലും മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. ആരോപണത്തെ വര്‍ഗീയ വല്‍കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ സഭയില്‍ ശ്രമിച്ചത്. ആറന്‍മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മറന്നുപോയ ബാഗ് കോണ്‍സുല്‍ ജനറല്‍ വഴി കൊടുത്തയച്ചെന്ന് ശിവശങ്കര്‍ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയില്‍ വ്യക്തതയില്ല. ശിവശങ്കറിന് എല്ലാ സംരക്ഷണവും നല്‍കുന്നു. വിജിലന്‍സ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha























