മുഖ്യമന്ത്രി ക്ഷോഭിച്ചു; ഒട്ടും ക്ഷോഭിക്കാതെ തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

മകള്‍ക്കെതിരായ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച് പ്രതികരിച്ചു. എന്നാല്‍ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ അതിന് തെളിവ് നല്‍കി. ഇനി മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ കുഴല്‍ നാടന് ഏതായാലും മുഖ്യമന്ത്രി മറുപടി നല്‍കില്ല. ബിജെപിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ച് തകര്‍ത്തു. സോണിയ ഗാന്ധിയെ കൂടി ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍. യച്ചൂരി അടക്കമുള്ള നേതാക്കള്‍ കലാപ ബാധിതരെ കാണാമെന്ന വാക്ക് ലംഘിച്ച് അഹമ്മദാ ബാദില്‍ നിന്ന് മുങ്ങി , ഇതാണ് സിപിഎം എന്നും വി ഡി സതീശന്‍ ആക്ഷേപിച്ചു.
മുമ്പ് സരിതാ നായരും സ്വപ്നയെ പോലെ തെളിവുകള്‍ സൂക്ഷിച്ചതാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായി തീര്‍ന്നത്. കളങ്കിത വ്യക്തിത്വങ്ങള്‍ തെളിവുസൂക്ഷിക്കുമെന്ന വിവേകം രാഷ്ട്രീയ കാര്‍ക്കില്ലാതെ പോയി. ഇതാണ് ഓരോ കാലത്തും രാഷ്ട്രീയക്കാരെ പ്രതിസന്ധിയിലാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ പ്രധാന ലക്ഷ്യം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ്. മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങളുടെ ലക്ഷ്യവും മുഖ്യമന്ത്രിയുടെ മകള്‍ തന്നെയാണ്. വീണാ വിജയനെ മുന്നില്‍ നിര്‍ത്തി പിണറായിയെ വീഴ്ത്താനാണ് ശ്രമം. ഇത് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയാകട്ടെ പുതിയ നീക്കങ്ങളില്‍ തീര്‍ത്തും അസ്വസ്ഥനാണ്. മകളുടെ കമ്പനി ആരോപണ നിഴലിലാകുന്നത് മുഖ്യമന്ത്രിയെയും കുടുംബത്തെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വപ്നയും വീണയും തമ്മില്‍ സൗഹ്യദമുണ്ടായിരുന്നതിന് തെളിവുകള്‍ നിരവധിയുണ്ട്. ചുരുക്കി പറഞ്ഞാല്‍ തന്നെ കള്ളക്കടത്തുകാരിയാക്കിയത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അപ്പോഴും മുഖ്യമന്ത്രി എന്തിനാണ് സ്വപ്നയെ വിശ്വസിച്ചതെന്ന ചോദ്യം ബാക്കിയാവുന്നു. സ്വപ്നയെ വിശ്വസിച്ചത് മുഖ്യമന്ത്രിയാണോ അതോ ശിവശങ്കറാണോ എന്ന സംശയം മാത്രം ബാക്കിയാവുന്നു. സ്വപ്നയെ വശത്താക്കാന്‍ മുഖ്യമന്ത്രി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് ഫലവത്തായില്ല. ഷാജ് കിരണിനെ ഇറക്കി സ്വപ്നയെ നേരിട്ടതാണ് മുഖ്യമന്ത്രിക്ക് വിനയായത്.ഷാജ് കിരണ്‍ സ്വമേധയാ ഇറങ്ങിയതാണോ മുഖ്യമന്ത്രി ഇറക്കിയതാണോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയാണ് ഷാജിനെ ഇറക്കിയതെന്ന് സമ്മതിക്കാത്തവര്‍ ആരുമില്ല.
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇനി കഴിയുക ഇ ഡിക്ക് മാത്രമാണ്. എന്നാല്‍ പിണറായിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തെറ്റിയ സാഹചര്യത്തില്‍ ഇതില്‍ ഒരു മാറ്റം ഉണ്ടാകാനിടയില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വപ്ന മാധ്യമങ്ങളോട് സംസാരിക്കുന്നില്ല. യാതൊരു കാരണവശാലും ഇ.ഡിക്ക് നല്‍കുന്ന മൊഴി ഒരു കാരണവശാലും പുറത്തു പോകരുതെന്ന നിര്‍ദ്ദേശം സ്വപ്നക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യം സ്വപ്ന ധിക്കരിക്കാന്‍ തയ്യാറല്ല. അതിനിടെ സ്വപ്നക്ക് സംരക്ഷണം നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇ.ഡി അറിയിച്ചു.
https://www.facebook.com/Malayalivartha