രാജകീയ പ്രഖ്യാപനം... മമതയുടെ ഉറക്കം കെടുത്തിയ ആ ഗവര്‍ണറെ കളത്തിലിറക്കി മോദിയുടെ തന്ത്രം; എല്ലാവരുടെയും അഭിപ്രായം മാനിച്ച് ബിജെപിയുടെയും എന്‍ഡിഎയുടെയും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കര്‍ഷക പുത്രനായ ജഗ്ദീപ് ധന്‍കറിനെ പ്രഖ്യാപിച്ചു

പശ്ചിമ ബംഗാള്‍ എന്നു കേള്‍ക്കുമ്പോള്‍ മമതയും ഗവര്‍ണറും തമ്മിലുള്ള പോരാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്. ഇപ്പോഴിതാ ആ ഗവര്‍ണര്‍ക്ക് ഉന്നതമായ സ്ഥാനം. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ജഗ്ദീപ് ധന്‍കറിനെ.
എല്ലാവരുടെയും അഭിപ്രായം മാനിച്ച് ബിജെപിയുടെയും എന്‍ഡിഎയുടെയും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി 'കര്‍ഷക പുത്രനായ' ജഗ്ദീപ് ധന്‍കറിനെ പ്രഖ്യാപിക്കുന്നു.'' എന്നാണ് പുറത്ത് വന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ സൂക്ഷ്മതയില്‍ എന്നും അദ്ഭുതപ്പെടുത്തിയിട്ടുള്ള ബിജെപി ഇത്തവണയും അത് കൈവിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നൊന്നര നീക്കമാണ് ഫലം കണ്ടത്. ഗ്രോത വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിത രാഷ്ട്രപതി സ്ഥാനാര്‍ഥിക്കു പിന്നാലെ കര്‍ഷക കുടുംബത്തില്‍നിന്നുള്ള ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. നിലവില്‍ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള പോരിലൂടെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
ഇതിഹാസത്തിലെ അര്‍ജുനന്റെ അമ്പുകള്‍ക്ക് ആണവശക്തിയുണ്ടായിരുന്നു എന്നു വാദിച്ചയാളാണ് ജഗ്ദീപ് ധന്‍കര്‍. അത്തരം അമ്പുകളെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളിലൂടെ മമത ബാനര്‍ജിയോട് അദ്ദേഹം പൊരുതി; പലപ്പോഴും ബംഗാളിലെ ഒറ്റയാള്‍ പോരാളി, മുഖ്യപ്രതിപക്ഷ നേതാവ്. ആ പോര്‍മികവിനെ അംഗീകരിക്കുക കൂടിയാണ് ധനകറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ബിജെപി ചെയ്യുന്നത്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും എണ്ണമെടുത്താല്‍ തൃണമൂലാണ് മൂന്നാമത്തെ വലിയ കക്ഷി. കോണ്‍ഗ്രസിനോട് പൊരുതാന്‍ ബിജെപി നേതൃത്വം ഒന്നടങ്കമുണ്ടെങ്കില്‍, ബംഗാളില്‍ തൃണമൂലിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ധന്‍കറിനു സാധിച്ചു. ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാരിന്റെ തലവന്‍ എന്നതു പരിഗണിച്ചാല്‍, സ്വന്തം സര്‍ക്കാരിനെതിരെ സദാ പോരടിക്കുന്ന മറ്റൊരു ഗവര്‍ണര്‍ ഇപ്പോഴില്ല.
ട്വിറ്ററിലൂടെ വാക്ശരങ്ങള്‍ തൊടുക്കുകയെന്നതാണ് ധന്‍കറുടെ പതിവ്. അത് മമതയ്‌ക്കെതിരെ മാത്രമല്ല തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ വരെ തൊടുത്തിട്ടുണ്ട്. എന്നാല്‍, ഉപരാഷ്ട്രപതിയായാല്‍ വിശ്രമം നല്‍കേണ്ടിവരാം. എന്‍ഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കാര്‍ക്കശ്യത്തിനൊപ്പം അനുനയത്തിന്റെ ഭാഷയും വേണ്ടിവരും.
ഭരണഘടനാപരമായി നോക്കുമ്പോള്‍, രാജ്യസഭയെ നയിക്കുകയെന്നതാണ് ഉപരാഷ്ട്രപതിയുടെ പ്രധാന ചുമതല. രാഷ്ട്രപതിപദത്തില്‍ ഒഴിവുവന്നാല്‍ രാഷ്ട്രപതിയുടെ താല്‍ക്കാലിക ചുമതല വഹിക്കേണ്ടതും ഉപരാഷ്ട്രപതിയാണ്. ദ്രൗപദി മുര്‍മുവിനെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ധന്‍കറുടെ കാര്യത്തിലും അത്തരം ലക്ഷ്യങ്ങള്‍ വ്യക്തമാണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുള്ളതാണ് ധന്‍കറുടെ സംസ്ഥാനമായ രാജസ്ഥാന്‍. അവിടെ ജാട്ട് വോട്ടുകള്‍ ബിജെപിക്കു പ്രധാനമാണ്.
ഹരിയാനയിലും പശ്ചിമ യുപിയിലും ജാട്ട് വിഭാഗം തങ്ങളുടെ പക്ഷത്തെന്ന് ഉറപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നു. ബിജെപി ദേശീയ നേതാക്കള്‍ രാഷ്ട്രീയ തന്ത്രത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്ന വിമര്‍ശനം ആര്‍എസ്എസിനുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. 'കര്‍ഷക പുത്രന്‍' എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ധന്‍കറുടെ സ്ഥാനാര്‍ഥിത്വം അവതരിപ്പിച്ചത്. അത് വിജയിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha



























