മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135.65 അടിയിൽ, കേരളത്തിന് ആദ്യം മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട് , പെരിയാര്‍ തീരദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം, വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. 135.65 അടിയായി ഉയര്‍ന്നതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. 136.30 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് പരിധി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് മഴ പെയ്യാന്‍ കാരണം.ന്യൂനമര്‍ദങ്ങള്‍ അകലുന്നതിനാല്‍ നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഇല്ല.
https://www.facebook.com/Malayalivartha



























