"പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക്...! ഒട്ടും മുറിയാതെയും മുറിക്കാതെയും മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി", സജി ചെറിയാന്റെ വിവാദ വീഡിയോ ഫേസ്ബുക്കിലിട്ട് സന്ദീപ് വചസ്പതി

ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ സജി ചെറിയാന്റെ മുഴുവൻ സമയ വീഡിയോ പങ്കിട്ട് ബി.ജെ.പി. ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഒഴിവാക്കിയ വീഡിയോ വീണ്ടും തിരിച്ചെടുക്കാൻ പോലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കാൻ ഇരിക്കവെയാണ് ബി ജെ പി നേതാവായ സന്ദീപ് വചസ്പതി തന്റെ ഫെയ്സ് ബുക്ക് അക്കൗഡിലൂടെ വീഡിയോ പുറത്തുവിട്ടത്.
വിവാദ പ്രസംഗത്തിന്റെ പൂർണമായ വീഡിയോ കിട്ടാത്തതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം അവസാനിപ്പിക്കേണ്ട കാര്യമില്ലെന്ന് ബി ജെ പി നേതാവായ സന്ദീപ് വചസ്പതി പറഞ്ഞു.
സന്ദീപ് വചസ്പതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി...
Kerala Police
https://www.facebook.com/Malayalivartha



























