ശ്രാവണ മാസ ആരംഭം.... ഉത്തരാഖണ്ഡിനെ ഉത്സവാന്തരീക്ഷത്തിലേയ്ക്ക് നയിക്കുന്ന ഹരിദ്വാര്‍ കാവടി ഘോഷയാത്ര ഈ മാസം 20 മുതല്‍ 26 വരെ...കാവടി ഘോഷയാത്ര നടക്കുന്ന ഒരാഴ്ചക്കാലം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിനെ ഉത്സവാന്തരീക്ഷത്തിലേയ്ക്ക് നയിക്കുന്ന ഹരിദ്വാര്‍ കാവടി ഘോഷയാത്ര ഈ മാസം 20 മുതല്‍ 26 വരെ നടക്കും. ഹരിദ്വാറിലെ സാവന്‍ ജില്ലയിലെ കുംഭമേളയുടെ തുടക്കമെന്ന നിലയിലാണ് പ്രസിദ്ധമായ കാവടി ഘോഷയാത്ര നടക്കുന്നത്.
ഉത്തരേന്ത്യയിലെ എല്ലാ മേഖലകളില്‍ നിന്നും ഭക്തര്‍ തോളില്‍ കാവടിയേന്തി കാല്‍ നടയായി ഹരിദ്വാറിലേയ്ക്ക് എത്തുന്ന ആചാരങ്ങള്‍ക്കാണ് ഈ വര്‍ഷം തുടക്കമാകുന്നത്. ശ്രാവണ മാസ ആരംഭം എന്ന നിലയിലാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്.
കാവടിയുമായി എത്തി ഗംഗയില്‍ സ്നാനം ചെയ്യുന്ന ഭക്തര്‍ കുടങ്ങളില്‍ ഗംഗാജലം നിറച്ച് ഹര്‍കീ പൗഡിയില്‍ നിന്ന് ബോലേനാഥന് ജയ് വിളിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. ഈ മാസം 26-ാം തിയതി ഹരിദ്വാറിലെ പ്രത്യേക ശിവരാത്രി ആഘോഷത്തോടെയാണ് ചടങ്ങുകള്‍ സമാപിക്കുന്നത്.
കാവടി ഘോഷയാത്ര നടക്കുന്ന ഒരാഴ്ചക്കാലം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മതപഠന കേന്ദ്രങ്ങള്‍, ഗുരുകുലങ്ങള്‍, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകുടം . സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ .
കര്‍ശനമായ സുരക്ഷയാണ് ഉത്തരാഖണ്ഡിലും പ്രത്യേകിച്ച് ഹരിദ്വാറിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. കാവടി ഘോഷയാത്രയ്ക്കായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുമെന്നതിനാല്‍ സുരക്ഷാ വീഴ്ച വരാതിരിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
" f
https://www.facebook.com/Malayalivartha



























