കാല്‍നടയാത്രക്കാരെ പോലും പരിഗണിക്കാതെ അപകടകരമായ രീതിയില്‍ വെളളത്തില്‍ മുങ്ങിയ പാലത്തിലൂടെ സഞ്ചരിച്ച ബസിന് പിഴ ചുമത്തി പോലീസ്

കാല്‍നടയാത്രക്കാരെ പോലും പരിഗണിക്കാതെ അപകടകരമായ രീതിയില്‍ വെളളത്തില്‍ മുങ്ങിയ പാലത്തിലൂടെ സഞ്ചരിച്ച ബസിന് പിഴ ചുമത്തി പോലീസ്.
വെള്ളിയാഴ്ച നെല്ലിപ്പുഴയില്‍ ജല നിരപ്പ് ഉയര്‍ന്ന് വെള്ളത്തിനടിയിലായ ഞെട്ടരക്കടവ്-പൊമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ ചുമത്തിയത്. പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങി ബസ് പാലംകടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാലം മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെക്കൂടി പരിഗണിക്കാതെയാണ് ബസ് സഞ്ചരിച്ചത്.
മനഃപൂര്‍വം ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഈ ബസിനുള്ളില്‍ 35 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവരുടെ അഭിപ്രായം തേടാതെയായിരുന്നു ബസ് ജീവനക്കാരുടെ സാഹസിക യാത്രയെന്നും സൂചനകളുണ്ട്.
പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകിയ വെള്ളത്തില്‍ ബസ് പാതി മുങ്ങിയ നിലയിലാണ്. പുറത്തുനില്‍ക്കുന്ന ആളുകളുടെ അവേശത്തിന് അനുസരിച്ച് ഡ്രൈവര്‍ ബസുമായി പാലത്തിലൂടെ വരികയായിരുന്നു.
പാലത്തിന് സമീപത്തായി നില്‍ക്കുന്ന ആളുകളുടെ ആര്‍പ്പുവിളികളും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ബസ് പാലത്തിലൂടെ കടന്ന് പോകുന്നത് കണ്ട് ഇതിനുപിന്നാലെ തന്നെ ഒരു ജീപ്പും ഈ വെള്ളക്കെട്ടിലൂടെ പോയിരുന്നു.
അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പും ബസിനും പിന്നാലെ എത്തിയ ജീപ്പിനുമെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന.
ബസിന് പിഴ ചുമത്തിയതിനൊപ്പം ആവശ്യമെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഈരാട്ടുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ചതും യാത്രക്കാരുമായി ബസ് നിന്ന് പോയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























