തുക കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണം.... കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ സുപ്രീംകോടതിയില്‍

തുക കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണം.... കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ സുപ്രീംകോടതിയില്‍.
മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചു.
കേസിലെ ഏഴാം പ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതില്‍ ജീവപര്യന്തം ശിക്ഷ വെട്ടി കുറച്ചുവെങ്കിലും, പിഴ ഒഴിവാക്കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി വൈകുന്നു എന്ന് ആരോപിച്ചാണ് ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
22 വര്‍ഷത്തിന് ജയില്‍ മോചനത്തിന് വഴിയൊരുക്കുന്ന ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും മോചനം മാത്രം യാഥാര്‍ഥ്യമാകുന്നില്ലെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. ഹര്‍ജി ഉടന്‍ തന്നെ കോടതി പരിഗണിക്കാനാണ് സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha



























