മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി; സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയതായി റിപ്പോർട്ട്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ സംസ്ഥാന സെക്രട്ടറി,പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയിരുന്നത്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം നൽകിയിരുന്നത് .
അതേ സമയം പാര്‍ട്ടി നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ വ്യക്തമാക്കി. പാർട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
അങ്ങനെ ലീഗ് പ്രവര്‍ത്തകസമിതിയില്‍ പി.കെ .കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത് എത്തിയിരുന്നു. ലീഗ് ജനാധിപത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല .അഭിപ്രായപ്രകടങ്ങൾ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായിരുന്നു.
കൂടാതെ വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ല. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നത്. ചന്ദ്രികയിലെ കടങ്ങൾ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായം എന്നത്. അത് യോഗത്തിലുണ്ടായി. ലീഗിന്‍റെ സൗഹാർദ സംഗമം സർക്കാരിനെതിരെയുള്ളതായിരുന്നില്ല. പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു അത് ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുകയുണ്ടായി.
നേരത്തെ തന്നെ കൊച്ചിയില്‍ ചേര്‍ന്ന മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതിയില്‍ താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത് എന്നായിരുന്നു വാര്‍ത്ത വന്നത്.
അങ്ങനെ ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്‍റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തിയിരുന്നു. കെ എം ഷാജിയും വിമർശനമുയർത്തി.ഇതോടെ താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിക്കുകയുണ്ടായി. പതിവില്ലാത്ത വിധം രൂക്ഷമായ വിമർശനമാണ് കൊച്ചിയിൽ നടന്ന യോഗത്തിൽ ഉയർന്നിരുന്നത്. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ വിമർശത്തിനെതിരെ ശബ്ദമുയർത്തിയപ്പോൾ തന്നെ കെഎസ് ഹംസയ്ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വരുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha























