ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം... തുടരന്വേഷണ ഹര്‍ജിയില്‍ തുടര്‍വാദം പൂര്‍ത്തിയായി, 22 ന് വിധി പറയും, കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തുടര്‍വാദം പൂര്‍ത്തിയായി. തുടരന്വേഷണം വേണമോ അതോ നിലവിലെ കുറ്റപത്രത്തിലെ ഏക പ്രതിയായ ഡ്രൈവര്‍ അര്‍ജുനെ മാത്രം വച്ച് വിചാരണ ചെയ്യണമോയെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 22 ന് ഉത്തരവ് പ്രഖ്യാപിക്കും.
തെളിവുകള്‍ ശേഖരിക്കാതെ അപൂര്‍ണ്ണമായ കുറ്റപത്രമാണ് സി ബി ഐ സമര്‍പ്പിച്ചതെന്ന് ബോധ്യപ്പെട്ടാല്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുന്നതാണ്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമാണ് കോടതി തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കൃത്യ സ്ഥലത്തെ ചിലരുടെ സാന്നിധ്യം , കൃത്യ സ്ഥലത്ത് നിന്നും കണ്ടെത്തിയ ബാലഭാസ്‌ക്കറിന്റെയും പ്രകാശന്‍ തമ്പിയുടെയും മൊബെല്‍ ഫോണിലെ വിശദാംശങ്ങള്‍ സിബി ഐ ഫോറന്‍സിക് , സൈബര്‍ ഹൈടെക് സെല്‍ പരിശോധനക്ക് വിധേയമാക്കി തെളിവുകള്‍ ശേഖരിച്ചില്ല , ആശുപത്രി ഐ സി യു വില്‍ ചിലരുടെ നീക്കങ്ങള്‍ സംശയാസ്പദം തുടങ്ങിയ കാര്യങ്ങള്‍ സി ബി ഐ അന്വേഷിക്കാത്തതിനാല്‍ സത്യം കണ്ടെത്താന്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
അതേ സമയം മരണം കൊലപാതകമല്ലെന്നും സാധാരണ റോഡപകട മരണം മാത്രമെന്നും സിബിഐ കോടതിയില്‍ ആവര്‍ത്തിച്ചു. റോഡ് ട്രാഫിക് ആക്‌സിഡന്റ് മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിന്മേലുള്ള തുടര്‍വാദം വ്യാഴാഴ്ച കേള്‍ക്കാനിരിക്കെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി , മാതാവ് ശാന്ത കുമാരി , കലാഭവന്‍ മിമിക്രി ട്രൂപ്പ് മാനേജര്‍ കലാഭവന്‍ സോബി എന്നിവര്‍ കോടതിയില്‍ വാദമുഖങ്ങള്‍ രേഖാമൂലം ആര്‍ഗുമെന്റ് നോട്ടായി സമര്‍പ്പിച്ചു.
തുടരന്വേഷണം ആവശ്യമില്ലെന്ന് സി ബി ഐ നേരത്തേ കോടതി മുമ്പാകെ കൗണ്ടര്‍ ആക്ഷേപം സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച കൗണ്ടര്‍ ഒബ്ജക്ഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുടരന്വേഷണഹര്‍ജിയില്‍ സിബിഐ നിലപാടറിയിക്കാന്‍ കോടതി അന്വേഷണ ഉദ്യാഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്. പിയോട് ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരമാണ് സി ബി ഐ.കൗണ്ടര്‍ ഫയല്‍ ചെയ്തത്. അതേ സമയം ഉപേക്ഷയാലുള്ള വാഹന അപകട മരണ കുറ്റമായ ഐ പി സി 304 (എ) വകുപ്പ് മാത്രം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ ഡ്രൈവര്‍ അര്‍ജുന്‍. കെ.നാരായണന്‍ കോടതിയില്‍ ഹാജരായില്ല.
https://www.facebook.com/Malayalivartha


























