വ്യാജ വിദേശ റിക്രൂട്ട്മെന്റ് തടയാന്‍ നടപടികള്‍ തുടങ്ങി... സംസ്ഥാനത്തു നിന്നു വിദേശത്തേയ്ക്കുള്ള മനുഷ്യക്കടത്ത് അതീവ ഗൗരവമായി കാണുന്നെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യാജ വിദേശ റിക്രൂട്ട്മെന്റ് തടയാന്‍ നടപടികള്‍ തുടങ്ങി.സംസ്ഥാനത്തു നിന്നു വിദേശത്തേയ്ക്കുള്ള മനുഷ്യക്കടത്ത് അതീവ ഗൗരവമായി കാണുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
മനുഷ്യക്കടത്തും വ്യാജ വിദേശ റിക്രൂട്ട്മെന്റും തടയാന്‍ നടപടികള്‍ വേണമെന്നത് സംബന്ധിച്ച അനൂപ് ജേക്കബിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു മുഖ്യമന്ത്രി.
എല്ലാത്തരം വിദേശ റിക്രൂട്ട്മെന്റുകളും കേന്ദ്രസര്‍ക്കാരിന്റെ ഇ-മൈഗ്രന്‍സ് സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. സംവിധാനം ഒരു കുടക്കീഴിലാകുമ്പോഴാണ് പഴുതടച്ച നടപടികള്‍ സാധ്യമാവുകയെന്ന് മുഖ്യമന്ത്രി.
ഓപ്പറേഷന്‍ ശുഭയാത്ര വഴി വിപുലമായ ബോധവത്കരണം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഒരു ഭാഗത്ത് ബോധവത്കരണം ശക്തമായി തുടരുമ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ചതിക്കുഴികളില്‍ ആളുകള്‍ പെട്ടുപോകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha


























