തോമസ് ഐസക്കിനെ തൂക്കിയെടുത്ത് ഇഡി കിഫ്ബിയെ ചുരുട്ടിക്കൂട്ടി കേന്ദ്രം അടുത്തത് പിണറായി..

കേരളം ഇന്ത്യയിലാണെന്ന കാര്യം മറന്നുകൊണ്ട് കേരള സര്‍ക്കാര്‍ കാട്ടിക്കൂട്ടിയതിനെല്ലാം പണി കൊടുക്കാനിറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കിഫ്ബിയുടെ വിദേശ ഫണ്ട് സ്വീകരണമടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രാനുമതിയില്ലാതെയാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള ധൈര്യം ലഭിച്ചത്. ഇതിനുപിന്നിലെ കളികള്‍ എന്തൊക്കെ ഇതൊക്കെ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് ഇറങ്ങിക്കഴിഞ്ഞു. നിലവിലെ നീക്കങ്ങളെല്ലാം മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ ലക്ഷ്യം വച്ചുള്ളതാണ്. അതുപോലെ തന്നെ കേസിന്റെ രണ്ടാം ഘട്ട അന്വേഷണം പിണറായി വിജയനെ ലഷ്യം വച്ചുള്ളതും.
എന്തായാലും കേന്ദ്രാനുമതിയില്ലാതെ കിഫ്ബി വഴി വിദേശ നിക്ഷേപം സ്വീകരിച്ച സംഭവചത്തില്‍ മുന്‍ ധനകാര്യമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നോട്ടിസ് നല്‍കിയാണ് ചോദ്യം ചെയ്യുന്നതിനാണ് തോമസ് ഐസക്കിനെ വിളിപ്പിച്ചിരിക്കുന്നത്. മറ്റെന്നാള്‍ ചോദ്യം ചെയ്യലിന് ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടിലാണ്. സിഎജി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു താങ്ങാന്‍ കഴിയാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെമ നിയമലംഘനം സംബന്ധിച്ച അന്വേഷണം ഇഡി ആരംഭിച്ചത്. 'മസാല ബോണ്ട്' വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കിഫ്ബി ശ്രമം തുടങ്ങിയ 2019 മാര്‍ച്ച് മുതല്‍ കിഫ്ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസില്‍ തോമസ് ഐസക്ക് സിപിഎം നേതൃത്വത്തിന്റെ അഭിപ്രായം തേടുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് തോമസ ഐസക് ഹാജരാകുന്നത് സര്‍ക്കാരിന്റെ ഉപദേശം തേടിയ ശേഷമാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട് പോലെയായിരിക്കും കാര്യങ്ങളെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച രാവിലെ 10ന് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് തോമസ് ഐസകിന് നിര്‍ദ്ദേശം. എന്നാല്‍ തനിക്ക് ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് ഐസക് പറയുന്നത്. മാത്രമല്ല രാഷ്ട്രീയ പകപോക്കലായി ഇതിനെ കാണാനാണ് സിപിഎം തീരുമാനമെന്നും വിവരമുണ്ട്..
അതേസമയം കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായുള്ള ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോര്‍ട്ടിലാണ്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു.
'മസാല ബോണ്ട്' വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ ശ്രമം തുടങ്ങിയ 2019 മാര്‍ച്ച് മുതല്‍ കിഫ്ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ ഫണ്ടു സ്വീകരിച്ച കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കിഫ്ബി സിഇഒ, ഡപ്യൂട്ടി സിഇഒ എന്നിവരോട് വിശദീകരണം ചോദിച്ചിരുന്നു. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് നടന്നത് ബോധ്യമായ പശ്ചാത്തലത്തിലാണ് കേസ്.
മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി റിസര്‍വ് ബാങ്കിനോട് ആരാഞ്ഞിരുന്നു. ഇത് വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്നതും അന്വേഷണ പരിധിയില്‍ വരും. കിഫ്ബിക്കു വേണ്ടി മസാലബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്തി വിവരങ്ങള്‍ തുടങ്ങിയവയും അന്വേഷിക്കുന്നുണ്ട്. കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണ് മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിലൂടെ നടന്നതെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നേരത്തെ കണ്ടെത്തിയിരുന്നു. കടമെടുപ്പു സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നാണ് ഭരണഘടനയില്‍ പറയുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തല്‍. കിഫ്ബിയെ സര്‍ക്കാര്‍ സ്ഥാപനമായി സിഎജി കാണുമ്പോള്‍ ഒരു കോര്‍പറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സര്‍ക്കാര്‍ വ്യാഖ്യാനിച്ചിരുന്നത്.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണിത് കിഫ്ബിയിലൂടെ നടപ്പാക്കിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കായാണു മുഖ്യമായും മസാല ബോണ്ടുകള്‍ വഴി കടമെടുക്കുന്നത്. കിഫ്ബി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപയാണ് സമാഹരിച്ചത്. മോട്ടര്‍ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോണ്‍, നബാര്‍ഡ് ലോണ്‍, നോര്‍ക്ക ലോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയായിരുന്നു കിഫ്ബിയുടെ ധനസമാഹരണം. ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്), ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഐഎന്‍വിഐടി), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ സാധ്യമായത്. ഗതാഗതം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) രൂപീകരിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11നാണ് കിഫ്ബി ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. 2016 17ലെ ബജറ്റ് പ്രസംഗത്തില്‍ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക് കിഫ്ബിയെക്കുറിച്ചു പരാമര്‍ശിച്ചത്.
കിഫ്ബി ആക്ടിന്റെ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും. ഇതുവഴി സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. എന്നാല്‍ മസാല ബോണ്ടിനോട് ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നുള്ളതും ശ്രദ്ദേയമാണ്.
കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിര്‍മ്മല സീതാരാമന്‍ നടത്തവെ ചോദിച്ചിരുന്നു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























