ക്രിമിനല്‍ ജയരാജനെ പുകച്ച് പുറത്ത് ചാടിച്ചു അക്രമം ഇങ്ങോട്ട് വേണ്ട; യാത്രാവിലക്കിട്ട് ഇന്‍ഡിഗോ കോണ്‍ഗ്രസ്സുകാര്‍ രക്ഷപെട്ടു.

സത്യത്തില്‍ അന്ന് വിമാനത്തില്‍ നടന്നത് എന്താണ്. പിണറായിയെ ആക്രമിക്കാന്‍ പാഞ്ഞടുത്തു ഞാന്‍ ചാടിവീണു അവരെ തടുത്തു എന്നൊക്കെയാണ് ഇപി ജയരാജന്‍ പറഞ്ഞു നടക്കുന്നന്നത്. കേരളാ പോലീസ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസും എടുത്തു. എന്നിട്ടോ പൈലറ്റിന്റെ റിപ്പോര്‍ട്ട് വന്നപ്പൊ വാദി പ്രതിയായി. ഇപി ജയരാജന്റെ കള്ളത്തരം പൊളിഞ്ഞു. വിമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇപി കരുതിയത്. എന്നാല്‍ പൈലറ്റ് പണി പറ്റിച്ചു. പൈലറ്റിന്റെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരന്‍ ഇപി ജയരാജനാണ്. അദേഹം അങ്ങോട്ട് പോയി അവരെ ആക്രമിക്കുകയായിരുന്നു. പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതുകൊണ്ട് ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഘികൃതര്‍. മൂന്നാഴ്ചത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത് എങ്കിലും സര്‍ക്കാരിന് ഇത് ആകെ നാണക്കേടായിരിക്കുകയാണ്. പറഞ്ഞതെല്ലാം പച്ചക്കള്ളമായി മാറി. ജനങ്ങള്‍ക്കിടയില്‍ നാറി നാണംകെട്ടു. അതേസയം തന്നെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ വിമാനത്തിലാണ് ഇപി ജയരാജന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്.
മുദ്രാവാക്യം മുഴക്കിയതല്ല, മറിച്ച് വിമാനത്തിനുള്ളില്‍ വെച്ച് ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ കായികമായി നേരിട്ടതാണ് ഗുരുതര കുറ്റകൃത്യമെന്നാണ് തുടക്കം മുതലേ വിമാന കമ്പനി ജീവനക്കാര്‍ എടുത്ത നിലപാട്. ഇതോടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, പി.എ സുനീഷ് എന്നിവരില്‍ നിന്ന് കള്ളപ്പരാതി എഴുതി വാങ്ങിയാണ് വലിയതുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണവും ഉയര്‍ന്നു. മന്ത്രിക്ക് പുറമേ, ഇവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അന്ന് അത് സര്‍ക്കാര്‍ വന്‍ വിവാദമാക്കിയിരുന്നു. പിന്നാലെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് ഇപി ജയരാജന്റെ ലീലാവിലാസങ്ങള്‍ കേരളം കണ്ടത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ്. തെറ്റ് ചെയ്തത് ഇപി ജയരാജനാണെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് ജയിലിലടച്ചത്. മുദ്രാവാക്യം വിളിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തപ്പോള്‍ ഇപിക്കുമെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നുള്ളത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവന്നു. ഇപ്പോള്‍ വിമാന കമ്പനി വിലക്കേര്‍പ്പെടുത്തിയതോടെ ഇല്ലാത്ത കേസില്‍ സര്‍ക്കാര്‍ യുവാക്കള്‍ക്കെതിരെ പ്രതികാരം വീട്ടിയതുപോലെയായി കാര്യങ്ങള്‍
ഇതേ കള്ളം മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നതാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ പി ജയരാജന്‍ തടയാനാണ് ശ്രമിച്ചതെന്നായിരുന്നു സംഭവത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ഭയന്നു പോയ പ്രവര്‍ത്തകര്‍ ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴോ ഒന്നും തന്നെ ആരോപണം ഉന്നയിച്ചരുന്നില്ല. പക്ഷേ പപ്രതികള്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാല്‍ കേസില്ലെന്നാണ് നിയമസഭയില്‍ പിണറായി ഇപിക്കെതിരായ നിരവധി പേര്‍ നല്‍കിയ പരാതികളും തള്ളിക്കളയുകയാണുണ്ടായത്.
അതേസമയം വിമാന കമ്പനികളുടെ നടപടി വന്നതോടെ സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നാണ് പ്രതിഷേധിച്ച ഫര്‍സീന്‍ പ്രതികരിച്ചത്. വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ കയറിയവരാണെന്ന് കേരള പൊതുസമൂഹത്തില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. അത് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പോലീസിന് ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചില്ല. പക്ഷേ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ കമ്മറ്റിയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതി അന്യമല്ല എന്നുള്ളത് തന്നെയണ് വ്യക്തമാകുന്നതെന്നും ഫര്‍സീന്‍ പറഞ്ഞു.
വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധവും മര്‍ദനവുമെല്ലാം രാജ്യാന്തര വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് യാത്രാ വിലക്കും ശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. വിമാനയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര സിവില്‍ വ്യോമയാന സംഘടന പുറത്തിറക്കിയ നിയമാവലിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ നടപടിയില്‍ നിന്ന് ജയരാജനെ രക്ഷിച്ചെടുക്കുകയെന്നതാണ് സൈബര്‍ സൈനയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























