ഇത് രാഷ്ട്രീയ നീക്കം, രാഷ്ട്രീയമായി തന്നെ നേരിടും; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക്

കിഫ്ബിയിലേക്ക് വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടിസ് കിട്ടിയില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡിയുടേത് രാഷ്ട്രീയനീക്കമാണ്. രാഷ്ട്രീയമായി തന്നെ നേരിടും. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തോമസ് ഐസക്കിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് നൽകിയത്. കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. നാളെ രാവിലെ 10ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ എന്തൊരു മാറ്റമാണ് കിഫ്ബി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സ്കൂളുകൾ നവീകരിച്ചു. ആശുപത്രികളിലെ മാറ്റങ്ങൾ ജനങ്ങൾക്ക് നേരിട്ട് കാണാൻ സാധിക്കുന്നു. റോഡുകൾ ഒന്നൊന്നായി പൂർത്തീകരിക്കുന്നു. ട്രാൻസ്ഗ്രിഡ് പൂർത്തിയാകുന്നതോടെ വൈദ്യുതി ക്ഷാമത്തിന്റെ പ്രശ്നമുണ്ടാകില്ല. കെ ഫോൺ യാഥാർഥ്യമാകുന്നു. ദേശീയപാതയ്ക്കായുള്ള സ്ഥലമെടുപ്പിന് പണം നൽകുന്നു. അസാധ്യമെന്ന് ആളുകൾ കരുതിയ കാര്യങ്ങൾ കിഫ്ബി വഴി ചെയ്യുകയാണ്.
ഇതൊന്നും ചെറുതായിട്ടൊന്നുമല്ല ബിജെപിയെ ആലോസരപ്പെടുത്തുന്നത്. കാരണം അവരുടെ ദർശനം ഇങ്ങനെ സർക്കാരുകൾ എന്തിനാണ് ചെയ്യുന്നത്. അതൊക്കെ മുതലാളിമാരെ ഏൽപ്പിച്ചാൽ പോരെ, അവർ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ചെയ്യുമല്ലോ. പിന്നെ കേരള സർക്കാർ എന്തിനു ചെയ്യണം എന്നൊക്കെയാണ്.
https://www.facebook.com/Malayalivartha


























