12 കോടി വെള്ളത്തില്‍; ആദ്യ വിമാനം ഇറങ്ങും മുമ്പ് എയര്‍ സ്ട്രിപ് മഴ വെള്ളം കൊണ്ടുപോയി; പിണറായിയും മരുമോനും ഖജനാവ് പൊട്ടിക്കുന്നു

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം. വികസന സ്വപ്‌നമെന്നൊക്കെ പറഞ്ഞുകൊണ്ട് കോടികള്‍ ചെലവിച്ച് പിണറായി സര്‍ക്കാര്‍ കൊട്ടി ഘോഷിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതിയായിരുന്നു. വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പ്. നിര്‍മാണം പൂര്‍ത്തിയായി ഇത്രയും നാളായിട്ടും റണ്‍വേയില്‍ ഒരു വിമാനം പോലും ഇറങ്ങിയിരുന്നില്ല. റണ്‍വേയുടെ ഒരുവശത്തുള്ള കുന്ന് കാരണം വിമാനം ഇറക്കാനാകില്ലെന്നാണ് പൈലറ്റുമാര്‍ പറയുന്നത്. കുന്ന് ഇടിച്ചുനിരത്തി കോടികള്‍ ചെലവിട്ട് ഇങ്ങനെ ഒരു പദ്ധതി ചെയ്യുമ്പോള്‍ വളരെ ബെയ്‌സിക്ക് ആയിട്ടുള്ള കാര്യങ്ങള്‍ പോലും പരിശോധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി വന്‍ വിവാദമായി നില്‍ക്കുമ്പോഴാണ്. എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു എന്ന വാര്‍ത്ത വരുന്നത്. വികസനം എന്ന പേരില്‍ കോടികള്‍ വെറുതെ പൊടിച്ചു കളഞ്ഞിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇനി അതിനെക്കൊണ്ട് ഒരു ഉപകാരവും ഇല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കടുത്ത സാമ്പത്തീക പ്രതിസന്ധി കേരളത്തെ വേട്ടയാടുമ്പോഴാണ്. ഒരാവശ്യവുമില്ലാതെ പിണറായി കോടികള്‍ പൊടിച്ചു കളഞ്ഞിരിക്കുന്നത് എന്ന ആക്ഷേപവും ശക്തമാവുകയാണ്.
റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം ഒലിച്ചു പോയി. നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമായത്. എന്‍സിസിയുടെ എയര്‍ വിംഗ് കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് സത്രം എയര്‍ സ്ട്രിപ്പിലെ വന്‍ മണ്ണിടിച്ചിലിന് കാരണമായത്. റണ്‍വേയുടെ വലത് ഭാഗത്തെ മണ്‍തിട്ടയോടൊപ്പം ഷോള്‍ഡറിന്റെ ഒരു ഭാഗവും തകര്‍ന്നു. നൂറ് മീറ്ററിലധികം നീളത്തല്‍ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്.
ഇടിഞ്ഞ് പോയതിന്റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. കുന്നിടിച്ചു നിരത്തി നിര്‍മ്മിച്ച റണ്‍വേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തത്താണ് മണ്ണിടിച്ചിലിന് കാരണം. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടുന്നതിനുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റണ്‍വേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. വന്‍തോതില്‍ വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിനു കാരണമായി.
മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാന്‍ ഇവിടെ കയര്‍ ഭൂ വസ്ത്രം വിരിച്ച് പുല്ലു നട്ടു പിടിപ്പിക്കാന്‍ 42 ലക്ഷം രൂപക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ വനംവകുപ്പ് അനുമതി നല്‍കാത്തതിനാലും പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം മൂലവും പണികള്‍ നടന്നില്ല. ഫലത്തില്‍ 12 കോടി രൂപ മുടക്കി എന്‍സിസിക്കായി നിര്‍മ്മിച്ച റണ്‍വേയില്‍ അടുത്തെങ്ങും വിമാനമിറക്കാന്‍ കഴിയില്ല. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെങ്കില്‍ കോടികള്‍ ചെലവഴിക്കേണ്ടി വരും. ഒപ്പം പണികള്‍ക്കും മാസങ്ങള്‍ വേണ്ടി വരും.
ഇടുക്കിയുടെ മണ്ണില്‍ വിമാനമിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കുറിയും അതുണ്ടായില്ല. റണ്‍വേയുടെ ഒരുവശത്തുള്ള കുന്നാണ് വിമാനമിറക്കുന്നതിന് തടസ കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കനത്ത മൂടല്‍ മഞ്ഞും പ്രതിസന്ധിയായി. എന്‍.സി.സി. കേഡറ്റുകളുടെ പരിശീലനത്തിനായാണ് എയര്‍സ്ട്രിപ്പ് നിര്‍മിച്ചത്. 50 ദിവസം മുന്‍പും പരീക്ഷണ പറക്കലിനായി എയര്‍ഫോഴ്‌സിന്റെ എസ്. ഡബ്ല്യു വിമാനം എത്തിയെങ്കിലും ഇറക്കാന്‍ കഴിഞ്ഞില്ല.
അതേസമയം എയര്‍സ്ട്രിപ്പ് നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് 630 മീറ്റര്‍ അകലെ മാത്രമാണ് പദ്ധതി മേഖല. വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തടസങ്ങള്‍ ഒഴിവായാല്‍ വീണ്ടും പരീക്ഷ പറക്കല്‍ നടത്തുമെന്ന് എന്‍സിസി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























