പ്രായമായ സ്ത്രീകളുടെ അടുക്കലേക്ക് പോകും; 'ആ കാര്യം' പറഞ്ഞ് അവരെ വളയ്ക്കും; വിശ്വസിക്കുന്ന സ്ത്രീകൾ സ്വർണ്ണം കൊടുക്കും; സ്വർണാഭരണങ്ങൾ കൈക്കലാക്കി കഴിഞ്ഞാൽ കടന്നുകളയും; തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫിന്റെ കള്ളത്തരം പോലീസ് പിടിക്കൂടിയത് ഇങ്ങനെ

സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന പ്രതിയെ കീഴടക്കി പോലീസ്. വളരെ വ്യത്യസ്തമായിട്ടാണ് ഇയാൾ ആൾക്കാരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. പ്രായമായ സ്ത്രീകളുടെ അടുക്കലേക്ക് ഇയാൾ പോകും. പെൻഷനും മറ്റും ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയായിരുന്നു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ് (42) ആണ് പിടിയിലായത്.
തിരൂർ സ്വദേശിനിയെ പെൻഷൻ വാഗ്ദാനം ചെയ്ത് മൂന്നര പവൻ സ്വർണാഭരണം കൈക്കലാക്കി മുങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇയാൾ തിരൂരിൽ വച്ച് പെൻഷൻ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മദ്ധ്യവയസ്‌കയായ സ്ത്രീയെ സമീപിച്ചു. പ്രീമിയം അടയ്ക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കി മുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ ചാവക്കാടുള്ള വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. സ്വർണാഭരണങ്ങൾ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയിൽ നിന്നും ഉരുക്കിയ നിലയിലാണ് കണ്ടെത്തിയത്. തൃശ്ശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. അതിലെല്ലാം പ്രതി കഴിഞ്ഞ വർഷം സമാനമായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.
നിലവിൽ ഇത്തരത്തിലുള്ള പല കേസുകൾ കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . അന്വേഷണത്തിൽ ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി . തിരൂർ ഡി.വൈ.എസ്.പി ബെന്നി, സി.ഐ ജിജോ എം.ജെ, എസ്.ഐ ജലീൽ കറത്തേടത്ത്, എ.എസ്.ഐ പ്രതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത് കെ.കെ, രാജേഷ് കെ.ആർ, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ വേട്ടാത്ത്, അരുൺ.സി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി.
https://www.facebook.com/Malayalivartha



























