അധ്യാപിക ആകുകയെന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ലോട്ടറി വിൽക്കാൻ ഇറങ്ങി; കടന്നുവന്നത് വലിയ കാതങ്ങൾ! പഠനത്തിനായി പുതുവഴിയുമായി പൂജ

അധ്യാപിക ആകുകയെന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ലോട്ടറി വിലപ്പനയ്ക്കായി ഇറങ്ങിയിരിക്കുകയാണ് പൂജ എന്ന യുവതി. ഹരിപ്പാട് വെട്ടുവേനി സ്വാമി മന്ദിരത്തിൽ പി രാജന്റെ മകൾ എസ് പൂജയാണ് (27) തനറെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഭാഗ്യം വില്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
ഇതിനായി രാവിലെ ആറരയോടെയാണ് പൂജ ലോട്ടറി വില്‍ക്കാന്‍ പോകുന്നത്. വീട്ടിൽ നിന്നിറങ്ങി ദേശീയപാതയിലൂടെ 5 കിലോമീറ്റർ നടന്നു താമല്ലാക്കൽ എത്തുകയും ചെയ്യും. അവിടെ പെട്രോൾ പമ്പിലും ദേശീയപാതയോരത്തും ലോട്ടറി ടിക്കറ്റ് വിൽക്കുകയാണ് പതിവ്. വൈകിട്ട് ആറു മണിയോടെ തന്നെ തിരിച്ചു വീട്ടിലേക്കു നടക്കുന്നതാണ്. ദേശീയപാതയിലൂടെ വാഹനത്തിൽ പോകുന്നവരും പെട്രോൾ പമ്പിൽ എത്തുന്നവരുമാണ് പൂജയിൽ നിന്നു ടിക്കറ്റ് എടുക്കുന്നത്.
കൂടാതെ ഒരു ദിവസം 120 ടിക്കറ്റ് വരെ വിൽക്കും. ഹരിപ്പാട്ടാണ് കുടുംബവീടെങ്കിലും 27 വർഷം മുൻപ് കുടുംബം മലപ്പുറത്തേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് കാലം പ്രതിസന്ധിയുടേതായിരുന്നു. അമ്മ സിന്ധുവിന് ജോലിയില്ല. കൂലിപ്പണിക്കാരനായ പിതാവിന് മറ്റുവരുമാനമില്ല. പൂജയുടെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനുള്ള ചെലവു കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടിയിരുന്നു.
അങ്ങനെ കൊവിഡിന്റെ കാലം കഴിഞ്ഞതോടെയാണ് പിതാവ് ഹരിപ്പാട് എത്തി ലോട്ടറി ടിക്കറ്റ് വിൽപന തുടങ്ങിയിരുന്നത്. എംകോം കഴിഞ്ഞ് ബിഎഡിനു ചേർന്നതോടെ തന്നെ പഠനച്ചെലവ് കണ്ടെത്താൻ അച്ഛനൊപ്പം കൂടാമെന്നു പൂജ തീരുമാനിക്കുകയുണ്ടായി. ദിവസം 600 രൂപ വരെ ലാഭം കിട്ടുന്നതാണ്. വിറ്റ ടിക്കറ്റിന് ചെറിയ സമ്മാനങ്ങളും അടിക്കാറുണ്ട്. അതിന്റെ കമ്മിഷനും ലഭിക്കും. ഇതിനിടയില്‍ അമ്മ സിന്ധുവിന് മലപ്പുറത്തെ പെട്രോൾ പമ്പിൽ ജോലി കിട്ടിയിരുന്നു.
തുടർന്ന് എല്ലാവരുടെയും വരുമാനം ഉപയോഗിച്ചു കതകും ജനലുകളുമില്ലാതിരുന്ന വീട് ഇപ്പോൾ അടച്ചുറപ്പുള്ളതാക്കി മാറ്റിയിരുന്നു. ഇക്കാലയളവിൽ ഒട്ടേറെ നല്ല അനുഭവങ്ങളുമുണ്ടായി. പഠനത്തിനു വേണ്ടിയാണ് ലോട്ടറി വിൽക്കുന്നെതെന്ന് അറിഞ്ഞ് ചിലർ ടിക്കറ്റ് കൂടുതലായി വാങ്ങി സഹായിക്കാറുണ്ടെന്നും പൂജ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha