ഇന്ത്യ- ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. 26, 28, 30 തിയതികളിലാണ് മത്സരങ്ങളുള്ളത്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ കഴക്കൂട്ടം -കാര്യവട്ടം ഭാഗത്താണ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതന്ന് തിരുവനന്തപുരം സിറ്റി പൊലീസ്
മത്സരം കാണാനായി വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് അടുത്തുള്ള ഗ്രൗണ്ടുകൾ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ട്, കാര്യവട്ടം - പുല്ലാന്നിവിള റോഡിലുളള എൽഎൻസിപി, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
കഴക്കൂട്ടം- കാര്യവട്ടം റോഡിലും അമ്പലത്തിൻകര - കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി -കാര്യവട്ടം ( സ്റ്റേഡിയത്തിന് ചുറ്റുമുളള ) റോഡിന്റെ ഇരു വശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതാണ്.
ആറ്റിങ്ങൽ ഭാഗത്ത് നിന്നും ശ്രീകാര്യം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെട്ടുറോഡിൽ നിന്നും തിരിഞ്ഞ് ചന്തവിള-കാട്ടായിക്കോണം - ചെമ്പഴന്തി- ശ്രീകാര്യം വഴി പോകേണ്ടതാണ്.
തിരുവനന്തപുരത്ത് ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പേട്ട, ചാക്ക വഴിയും ഉളളൂർ- ആക്കുളം - കുഴിവിള വഴിയും ബൈപ്പാസിലെത്തി പോകുകയും വേണം.
പൊതുജനങ്ങൾ വാഹനങ്ങൾ നിർദ്ദേശിച്ചിട്ടുളള പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























