കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ ബസിടിച്ച് മരിച്ചു. താഴമുണ്ട പറമ്പിൽ മത്തായി (60) ആണ് മരിച്ചത്. വ്യാഴം വൈകുന്നേരം ആറിന് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നിലെ നടവയൽ ബിനാച്ചി റോഡ് കടക്കാൻ ശ്രമിക്കുന്നതിനിടെ മാനന്തവാടിയിൽ നിന്നും ബത്തേരിക്കുള്ള കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മത്തായിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം വെള്ളി പകൽ രണ്ടിന് കേണിച്ചിറ സെൻ്റ് സെബാസ്റ്റ്യൻസ് കാത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ഷീജ. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha


























