വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനായിരുന്നു.
ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ബക്രി മരിച്ചെതെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ വെസ്റ്റ് ബാങ്ക് നഗരത്തിൽ നടന്ന ഇസ്രയേലി സൈനിക നടപടിയെക്കുറിച്ച് 2003ൽ സംവിധാനം ചെയ്ത "ജെനിൻ, ജെനിൻ" എന്ന ഡോക്യുമെന്ററിയിലൂടെയാണ് ബക്രി ശ്രദ്ധേയനായി മാറിയത്.
പലസ്തീൻ നിവാസികളുടെ ഹൃദയഭേദകമായ ദുരന്തം കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററി ഇസ്രയേൽ നിരോധിച്ചു. പലസ്തീൻ കുടുംബത്തിന്റെ കഥ പറഞ്ഞ് 2025ൽ പുറത്തിറങ്ങിയ "ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു" എന്ന സിനിമയിൽ ബക്രി തന്റെ മക്കളായ ആദം ബക്രി, സാലിഹ് ബക്രി എന്നിവർക്കൊപ്പം അഭിനയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























